March 30, 2023

നിത്യ ജീവിതത്തില്‍ ഈ നാല് കാര്യങ്ങള്‍ ചെയ്താല്‍ കുറഞ്ഞത്‌ നൂറു രോഗങ്ങളെ തടയാം

നിത്യ ജീവിതത്തില്‍ ഈ നാല് കാര്യങ്ങള്‍ ചെയ്താല്‍ കുറഞ്ഞത്‌ നൂറു രോഗങ്ങളെ തടയാം.പശുവിന് പ്രഷറില്ല ……പോത്തിന് ഷുഗറില്ല….കോഴിക്ക് ഗ്യാസില്ല …..പുലിക്ക് നടുവേദനയില്ല…..സിംഹത്തിന് മുട്ടുവേദനയില്ല …….കാരണം അവകളൊക്കെ ഭക്ഷണത്തിൽ സൂഷ്മത പുലർത്തുന്നു ….നമുക്കോ ?? ഇതെല്ലാം ഉണ്ട്. എന്താണ് കാരണം?

നാം എല്ലാം വെള്ളം കുടിക്കാറുണ്ട്.വെള്ളം കുടിക്കാതെ ജീവിക്കാന്‍ കഴിയില്ല.എന്നാല്‍ വെള്ളം കുടിക്കുന്നതിനും ഉണ്ട് ഒരു സമയവും നേരവും അങ്ങനെ നോക്കി കുടിച്ചാല്‍ ഒരു പരിധി വരെ രോഗങ്ങളെ അകറ്റാന്‍ കഴിയും.

ഭക്ഷണം കഴിക്കുമ്പോഴും, കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക
പലരും ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിക്കും ആ നേരത്ത് വെള്ളം കുടിക്കുന്നത് വിഷത്തിനു തുല്യം ആണെന്നെനു പറയുന്നത് .അതിനുള്ള കാരണം കഴിക്കുന്ന ഭക്ഷണം മുഴുവൻ നമ്മുടെ ശരീരത്തിൽ ഒരു സ്ഥലത്ത് പോയി കേന്ദ്രീകരിക്കും. അതിന് ആമാശയം എന്ന് പറയും.അപ്പോൾ ശരീരത്തിൽ നാം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ആമാശയത്തിൽ അഗ്നി പ്രജ്വലിക്കും. ഈ അഗ്നിയാണ് ഭക്ഷണത്തെ പചിപ്പിക്കുന്നത്. നാം അടുപ്പില്‍ തീ ഇടുമ്പോള്‍ എങ്ങനെയാണ് അത് പോലെ ആയിരിക്കും ജട്ടറിൽ തീ കത്തുമ്പോൾ ഭക്ഷണം പചിക്കുന്നത്.

വെള്ളം എപ്പോഴും സിപ് ബൈ സിപ്പായി (കുറേശെ) കുടിക്കുക

വെള്ളം ഒറ്റവലിക്ക് കുടിക്കുന്നവരന് പലരും എന്നാല്‍ അങ്ങനെ കുടിക്കരുത് കൃതിയിലെ മൃഗങ്ങളെയും, പക്ഷികളെയും നോക്കൂ. ഒരു പക്ഷി എങ്ങിനെയാണ് വെള്ളം കുടിക്കുന്നത്? ഒരു കൊക്കിൽ കുറച്ച് വെള്ളമെടുത്തു കൊക്ക് മുകളിലൊട്ടുയർത്തി സാവധാനത്തിലാണ് വെള്ളം കുടിക്കുന്നത്.അത് പോലെ സാവധാനം കുടിക്കുക.

എത്രതന്നെ ദാഹിചാലും ഐസിട്ട വെള്ളം, ഫ്രിഡ്ജിൽ വെച്ച വെള്ളം, വാട്ടർകൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക.

ദാഹം കൂടിയ സാഹചര്യത്തില്‍ ഐസില്‍ ഇട്ട വെള്ളം അത് പോലെ ഫ്രിഡ്ജില്‍ വെച്ച വെള്ളം വാട്ടര്‍ കൂളര്‍ ഉള്ള വെള്ളം ഒഴിവാക്കുക.നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ വേനല്ക്കാലത്ത് മണ്‍കലത്തിൽ വെച്ച വെള്ളം കുടിക്കാം. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളു ഉണ്ട്. കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും

കാലത്ത് എഴുന്നേറ്റ ഉടനെ മുഖംകഴുകാതെ 2,3 ഗ്ലാസ്‌ വെള്ളം കുടിക്കുക.

കാലത്ത് എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ശീലമാക്കുക.രക്തം ശുദ്ധീകരണത്തിന് ഇത് ഏറെ പ്രയോജനം നല്‍കും.രാവിലെ നമ്മുടെ ശരീരത്തിൽ ആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും. നമ്മുടെ വായിൽ ഉണ്ടാകുന്ന ഉമിനീര് നല്ല ഒരു ക്ഷാരീയ പദാർതമാണ്. ഇത് കാലത്ത് തന്നെ വെള്ളത്തിന്റെ കൂടെ വയറിൽ എത്തിയാൽ വയറിലെ ആസിഡിന്റെ മാത്ര നോര്മലാകും

Leave a Reply

Your email address will not be published.