ഒരു ഫാൻ ബോയ് മോഹൻലാലിനെ നായകനാക്കി സിനിമയൊരുക്കിയപ്പോൾ പിറന്നത് ചരിത്രം!!!
പരീക്ഷണ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ മാറ്റം കൊണ്ടു വന്ന പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്നു, നായകൻ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാൽ, അതിന്റെ കഥയൊരുക്കുന്നതാവട്ടെ തന്റെ വ്യത്യസ്തമായ ശൈലി കൊണ്ട് പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള മുരളി ഗോപിയും.
ഒരു ചിത്രത്തിന്റെ ഹൈപ്പ് വാനോളമുയരാൻ ഇതിൽ കൂടുതൽ കാരണങ്ങളുടെ ആവശ്യം വേറെയില്ലല്ലോ. അണിയറപ്രവർത്തകൾ ഹൈപ്പ് കുറയ്‌ക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അതൊരു ശ്രമം മാത്രമായി അവശേഷിക്കുകയായിരുന്നു.ഈ ഹൈപിനോട് പൂർണമായും നീതി പുലർത്താൻ ലൂസിഫറിന് സാധിച്ചു എന്നുള്ളതാണ് അതിശയം.
ആറാം തമ്പുരാനും, നരസിംഹവും, സ്ഫടികവുമൊക്കെ കണ്ടു മതിമറന്ന മലയാളിക്ക് അതിൽ നിന്ന് വിത്യസ്തമായ ഒരു ജോണറിൽ അതേ മാസിൽ ഒരു ചിത്രം അതായിരുന്നു ലൂസിഫർ.താൻ എങ്ങനെയാണോ ലാലേട്ടനെ കാണാൻ ആഗ്രഹിക്കുന്നത് അതുപോലെയാണ് ഈ സിനിമയിൽ അവതരിപ്പിച്ചത് എന്ന് പ്രീത്വി പറയുന്നത് അക്ഷരംപ്രതി ശരി വയ്ക്കുന്ന പ്രകടനമായിരുന്നു ലാലേട്ടന്റേത്. ടൈറ്റിൽ പോലെ ഒരു നായകനെ കേന്ദ്രികരിച്ചു മാത്രം സഞ്ചരിക്കുന്ന ഒരു സിനിമയല്ല ലുസിഫർ.
ലാലേട്ടനെക്കാളും സ്ക്രീൻ സ്പേസും, സീനും കൂടുതലുള്ളത് വില്ലനായി വന്ന വിവേക് ഒബ്‌റോയിക്കായിരുന്നു.
ടോവിനോ, മഞ്ജു വാര്യർ തുടങ്ങി അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനങ്ങൾ ആയിരുന്നു. സീനുകൾ കുറവായിരുന്നു എങ്കിലും വരുന്ന സീനുകളിലൊക്കെ ലാലേട്ടനെ നല്ലോണം ബൂസ്റ്റ് ചെയുന്ന രീതിയിൽ മാസ്സ് സീനുകൾ ആയത് കൊണ്ടാവും ഈ ഒരു കുറവ് ആരും അധികം പറയുന്നത് കണ്ടില്ല. ആക്ഷൻ രംഗങ്ങളിൽ ഇപ്പോഴും ലാലേട്ടന്റെ ഫ്ലെക്സിബിലിറ്റി അപാരം.
ഫാൻസിന് ആഘോഷിക്കാൻ ഉള്ള വക മുഴുവൻ പ്രിത്വി എന്ന ഫാൻ ബോയ് ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. കുറെ കാലത്തിനു ശേഷം ലാലേട്ടനെ ഇത്ര ഭംഗിയോടെ സ്‌ക്രീനിൽ കാണുന്നതും ഇതിലാണ്.കുറവുകൾ ഒന്നും കണ്ടുപിടിക്കാൻ സാധിക്കാത്ത, ഒരു കംപ്ലീറ്റ് മാസ്സ് സിനിമ ആണെന്ന് പൂർണമായും പറയാൻ സാധിക്കാത്ത, എത്ര തവണ വേണമെങ്കിലും കണ്ടു സംതൃപ്‌തി അടയാവുന്ന ഒരു മികച്ച പൊളിറ്റിക്കൽ ത്രില്ലർതന്നെയാണ് ലുസിഫർ. അപ്പോ ലൂസിഫർ ഇനി ആമസോൺ പ്രൈമിൽ കാണാം…
#luciferonprime