March 25, 2023

സ്കൂളിലെ മാവേലി പഠിപ്പിക്കാൻ വേണ്ടി അമ്മ ജോലി രാജി വെച്ചു

സ്കൂളിലെ മാവേലി പഠിപ്പിക്കാൻ വേണ്ടി അമ്മ ജോലി രാജി വെച്ചു.
അവതരണം കൊണ്ടും നടി നടന്മാരുടെ മികവ് കൊണ്ടും പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും. ബാലു നീലു എന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും കഥകൾ ഓരോ ദിനവും കാണാൻ കാത്തിരിക്കുന്ന ആളുകളേറെയുണ്ട്.ഉപ്പും മുളകും ഫാൻസ്‌ എന്ന് പറയാൻ കഴിയുന്ന തരത്തിലെ കടുത്ത ആരാധകരാണ് കൂടുതൽ.എണ്ണൂറോളം എപ്പിസോഡുകൾ പിന്നിട്ടു ജൈത്രയാത്ര തുടരുന്ന ഉപ്പും മുളകിലെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശിവാനി.

ആളിന്റെ യഥാർഥ പേരും ശിവാനി എന്ന് തന്നെയാണ്. തൃശ്ശൂർ സ്വദേശിനി ആയ ശിവാനിക്കുട്ടി ആറാം ക്ലാസ് വിദ്യാർഥിനിയാണ്.സീരിയലിലെ പോലെ തന്നെ ഒരു മിടുക്കി കുട്ടിയാണ് ശിവാനി. പാട്ടും ഡാൻസും എഴുത്തുമെല്ലാം ശിവാനി ഇഷ്ടപെടുന്നു.മനോരമക്ക് നൽകിയ അഭിമുഖത്തിൽ ഷൂട്ടിംഗ് തിരക്കുകൾ കാരണം താൻ സ്കൂളിൽ ഒരു മാവേലി ആണെന്നും, തന്നെ പഠിപ്പിക്കുന്നതിന് വേണ്ടി ‘അമ്മ ജോലി രാജി വചു എന്നും ശിവാനി പറയുന്നു, ശിവാനിയുടെ വാക്കുകൾ ഇങ്ങനെ

”ഷൂട്ടുമായി ബന്ധപ്പെട്ടു കൂടുതലും കൊച്ചി വാഴക്കാലയുള്ള വാടകവീട്ടിലാണ് ഇപ്പോൾ താമസം. സമയം കിട്ടുമ്പോൾ തൃശൂരെ വീടുകളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം വയ്ക്കും. സ്‌കൂളിലെ മാവേലിയാണ് ഞാൻ. പക്ഷേ അധ്യാപകരും കൂട്ടുകാരുമൊക്കെ നല്ല പിൻതുണയാണ്. അവർ നോട്സൊക്കെ വാട്സാപ്പിൽ അയച്ചുതരും.അമ്മ പഴയ കലാതിലകമായിരുന്നു. ഞാൻ മിനിസ്‌ക്രീനിൽ സജീവമായശേഷം എന്റെ കൂടെ ഷൂട്ടിങ്ങിനു വരാനും പഠിപ്പിക്കാനും അമ്മ ജോലി രാജിവച്ചു. ഭാവിയിൽ ഒരുപാട് സിനിമകളിൽ അഭിനയിക്കണം, പീഡിയാട്രീഷ്യനാകണം, പിന്നെ കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ്. ഇതൊക്കെയാണ് സ്വപ്നങ്ങൾ…അല്ലെങ്കിലും സ്വപ്നം കാണാൻ കാശൊന്നും കൊടുക്കണ്ടല്ലോ…അല്ലേ…”

Leave a Reply

Your email address will not be published.