June 1, 2023

പെര്ളി ശ്രീനി വിവാഹത്തിന് ചില ബിഗ്‌ ബോസ് താരങ്ങള്‍ എത്താത്തതിന്റെ കാരണം തുറന്നു പറഞ്ഞു കൊണ്ട് ഹിമ രംഗത്ത്

പെര്ളി ശ്രീനി വിവാഹത്തിന് ചില ബിഗ്‌ ബോസ് താരങ്ങള്‍ എത്താത്തതിന്റെ കാരണം തുറന്നു പറഞ്ഞു കൊണ്ട് ഹിമ രംഗത്ത് .ബിഗ്‌ബോസ് ഷോയില്‍ എത്തുമ്പോള്‍ തികച്ചും അപരിചിതരായിരുന്നു നടനായ ശ്രീനിഷും ടെലിവിഷന്‍ അവതാരകയായ പേളിമാണിയും. പക്ഷേ അടച്ചിട്ട വീട്ടിനുള്ളില്‍ മൂന്നു മാസം കഴിഞ്ഞ ഇവര്‍ പതിയെ പ്രണയബദ്ധരായി. ഇവരുടെ പ്രണയത്തെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചും ഷോ ജയിക്കാനുള്ള പ്രഹസനമാണെന്നും പറഞ്ഞ് ബിഗ്‌ബോസിനുള്ളിലെ മത്സരാര്‍ഥികള്‍ തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് ഇപ്പോള്‍ പേളിഷ് വിവാഹിതരായിരിക്കുകയാണ്. അതേസമയം ബിഗ്‌ബോസ് ഹൗസിനുള്ളില്‍ നിന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ നാലുപേര്‍ മാത്രമെത്തിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അതേസമയം ചടങ്ങിലേക്ക് ചില മത്സരാര്‍ഥികളെ വിളിച്ചിട്ടില്ലായെന്നാണ് അറിയാന്‍ സാധിച്ചത് എന്ന് സിനിലൈഫിനോട് ഹിമ ശങ്കര്‍ പറഞ്ഞത്.

പെര്ളി ശ്രീനി വിവാഹത്തിന് ചില ബിഗ്‌ ബോസ് താരങ്ങള്‍ എത്താത്തതിന്റെ കാരണം തുറന്നു പറഞ്ഞു കൊണ്ട് ഹിമ രംഗത്ത്

Leave a Reply

Your email address will not be published.