വിജയ് ഒരു സൂപ്പർസ്റ്റാർ ആണ് പക്ഷെ ഒരു സൂപ്പർ നടനാണെന്ന് പറയാൻ കഴിയില്ല എന്ന് നടൻ സിദ്ദിഖ്.തമിഴ്നാട്ടിലെന്നപ്പോലെ കേരളത്തിലും ലക്ഷകണക്കിന് ആരാധകരുള്ള തമിഴ് സൂപ്പർതാരമാണ് ദളപതി വിജയ്. മലയാളത്തിലെ പരിചയസമ്പന്നനായ നടൻ സിദ്ദിഖ് , വിജയ് സൂപ്പർസ്റ്റാറാണെങ്കിലും സൂപ്പർനടനാണെന്ന് പറയാൻകഴിയില്ല എന്ന പരാമർശം ഒരു സ്വകാര്യ ചാനലിൽ കൊടുത്ത അഭിമുഖ സംഭാഷണത്തിൽ പറയുന്നു.അദ്ദേഹം പറയുന്നത്,
അന്യഭാഷകൾ അപേക്ഷിച്ച് നമ്മുടെ സൂപ്പർതാരങ്ങൾ സൂപ്പർനടന്മാർ കൂടിയാണ് എന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം എന്നാണ്. അന്യഭാഷകളിൽ അത്തരം മഹിമകളില്ല എന്ന് പറഞ്ഞ സിദ്ദിഖ് വിജയ് സൂപ്പർസ്റ്റാറാണെങ്കിലും സൂപ്പർനടനാണെന്ന് പറയാൻകഴിയില്ല എന്നും പറയുന്നു.
സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ…
” മധുരരാജ എന്ന സിനിമ ഉണ്ടാകണമെങ്കിൽ മമ്മൂക്കയും ‘ലൂസിഫർ’ എന്ന സിനിമ വരണമെങ്കിൽ മോഹൻലാലും വേണം. ഈ സൂപ്പർതാരങ്ങളെ ആശ്രയിച്ചാണ് ഇൻഡസ്ട്രി നിൽക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാർ നിലനിൽക്കുന്നത്. നമ്മുടെ സൂപ്പർതാരങ്ങൾ സൂപ്പർ നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളിൽ അത്തരം മഹിമകളില്ല. വിജയ് സൂപ്പർസ്റ്റാറാണെങ്കിലും സൂപ്പർനടനാണെന്ന് പറയാൻകഴിയില്ല.
എന്നാൽ, കമൽഹാസൻ സൂപ്പർനടനും സൂപ്പർസ്റ്റാറുമാണ്.മലയാളത്തിലെ സഹനടന്മാരുടെ നിരയിൽ ഒരുപാട് കഴിവുറ്റ നടന്മാരുണ്ട്. അവർക്കിടയിൽ മത്സരിച്ചുജയിക്കുക എന്ന പ്രയത്നം ഞങ്ങൾക്കിടയിലുണ്ട്. ഞാൻ സിനിമയിൽ വലിയ അംഗീകാരങ്ങൾ നേടിയ നടനല്ല. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഗുണം കണ്ടുകൊണ്ട് കിട്ടുന്ന അടുത്ത ചിത്രങ്ങളിലെ അവസരങ്ങളാണ് എനിക്കുകിട്ടിയ വലിയ അംഗീകാരങ്ങൾ. ഇത്രയൊന്നും പ്രതീക്ഷിച്ചുവന്നയാളല്ല ഞാൻ. ചെറിയ കഥാപാത്രങ്ങളായി അഭിനയിച്ച് അതിൽ സംതൃപ്തി കണ്ടെത്തും. ഇന്നുകിട്ടുന്നതെല്ലാം ബോണസാണ്’ – സിദ്ദിഖ് പറഞ്ഞു.