മഞ്ജുവാണ് ശരിക്കും സൂപ്പര്‍ സ്റ്റാര്‍..! താരത്തിന്റെ കാര്‍ കണ്ട് ഞെട്ടി ആരാധകര്‍.മലയാള സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ച അഭിനേത്രിയാണ് മഞ്ജുവാര്യര്‍. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട പറഞ്ഞ മഞ്ജു വിവാഹമോചനത്തിന് ശേഷം ഗംഭീരതിരിച്ചുവരവാണ് നടത്തിയത്. രണ്ടാം വരവില്‍ നായികാവേഷങ്ങള്‍ തന്നെ മഞ്ജുവിനെ തേടിയെത്തിയപ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരും മഞ്ജുവിന് സ്വന്തമായി. കൈ നിറയേ പണവും പേരും പ്രശസ്തിയുമൊക്കെ ഉള്ളപ്പോഴും മഞ്ജു ഇപ്പോഴും ഉള്ളുകൊണ്ട് നാട്ടിന്‍പുറത്തുകാരിയാണ്. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും മഞ്ജു നടത്തുന്നുണ്ട്. അതേസമയം കോടികളുടെ ബെന്‍സോ ഓഡിയോ ബിഎംഡബ്ല്യു കാറോ സ്വന്തമായി വാങ്ങാന്‍ പണമുള്ള നടി ഒരു മാരുതി കാര്‍ വാങ്ങിയതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
