March 29, 2023

ഒരുകൂട്ടർ വിചാരിച്ചാൽ അവസരം നഷ്ടപ്പെടുത്തി ഒതുക്കി നിർത്താനാവില്ല പാര്‍വതി

ഒരുകൂട്ടർ വിചാരിച്ചാൽ അവസരം നഷ്ടപ്പെടുത്തി ഒതുക്കി നിർത്താനാവില്ല പാര്‍വതി .ഒരുകൂട്ടർ വിചാരിച്ചാൽ അവസരം നഷ്ടപ്പെടുത്തി ഒതുക്കി നിർത്താനാവില്ലെന്നും ജോലി പോകുമെന്നതുകൊണ്ട് പറയാതിരിക്കില്ലെന്ന് നടി പാർവതി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിൽ അഭിനയിക്കും വരെ ഓരോ സിനിമകൾക്കിടയിലുള്ള ഇടവേള ഞാൻ സ്വയം തെരഞ്ഞടുത്തതായിരുന്നു.സിനിമകളിലേക്കുള്ള വിളികൾ യഥേഷ്ടം തേടിവന്നിരുന്നു. എന്നാൽ കൂടെയിൽ അഭിനയിച്ച ശേഷമുണ്ടായ 8 മാസത്തെ ഇടവേള അങ്ങനെയായിരുന്നില്ലെന്നുംപാർവതി വ്യക്തമാക്കി.

സിനിമയിലേക്കുള്ള വിളികൾ കുറഞ്ഞു. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായ കാലമായിരുന്നു അത്. ബാംഗ്ലൂർ ഡെയ്സ് മുതൽ വലിയ വിജയം നേടിയ ചിത്രങ്ങളുടെ ഭാഗമായ ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് ഇത് അസ്വാഭിവകമാണെന്നും പാർവതി പറഞ്ഞു.

വിജയചിത്രങ്ങളുടെ ഭാഗമായ, നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചു. ഇനിയും അത്തരം റോളുകൾ ലഭിക്കാൻ സാധ്യതയുള്ള ഒരു പ്രിവിലേജ്ഡ് ആർട്ടിസ്റ്റായിട്ടും എന്റെ അവസ്ഥ ഇതാണെങ്കിൽ അങ്ങനെയല്ലാത്ത ആർട്ടിസ്റ്റുകളുടെയും ടെക്നീഷ്യൻമാരുടെയും കാര്യമെന്താവും.

പക്ഷെ ജോലി പോകുമെന്നതുകൊണ്ട് പറയേണ്ടത് പറയാതിരിക്കരുതെന്നും പാർവതി പറഞ്ഞു. അങ്ങനെ ഭയക്കുന്നവർ ഇപ്പോഴുമുണ്ട്.ഇത് മാറണമെങ്കിൽ കുറച്ചുസമയമെടുക്കും. അതിന് തുടക്കമായിട്ടുണ്ട്. ഒരുകൂട്ടർ വിചാരിച്ചാൽ അവസരം നഷ്ടപ്പെടുത്തി ഒതുക്കി നിർത്താമെന്ന സാഹചര്യമൊക്കെ മാറുകയാണ്.

സിനിമയിലെ വനിതാ കുട്ടായ്മയായ ഡബ്ല്യുസിസി ഈ കാര്യത്തിലും വലിയ ആത്മവിശ്വാസവും പ്രചോദനമാണെന്ന് പാർവതി പറഞ്ഞു.സിനിമാമേഖലയിൽ ഇതുവരെ തുറന്നുപറയാൻ പോലും മടിച്ചിരുന്ന പലവിഷയങ്ങളിൽ ചർച്ചക്ക് വഴിതുറന്നു എന്നത് തന്നെ ഡബ്ല്യുസിസിയുടെ വലിയ നേട്ടമാണ്.എല്ലാവർക്കും മാന്യമായി ജോലി ചെയ്യാനുള്ള തൊഴിൽ സാഹചര്യവും സംസ്‌കാരവും രൂപപ്പെടുത്താനായാണ് ഡബ്ല്യുസിസിയുടെ പോരാട്ടമെന്ന് പാർവതി പറഞ്ഞു

Leave a Reply

Your email address will not be published.