മേയ്ക്കപ്പ് ഇല്ലാത്ത നവ്യാ നായരെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറല്‍ !മലയാളികളുടെ ഇഷ്ടനായികയായിരുന്ന നവ്യ നായര്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. എല്ലാവിധ അപ്‌ഡേറ്റുകളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ച ഒരു നൃത്ത വീഡിയോ വൈറലാകുകയാണ്. ക്ലാസ്സികല്‍ ഡാന്‍സിന്റെ പ്രാക്ടീസിനിടയില്‍ പകര്‍ത്തിയ വീഡിയോയില്‍ മേയ്ക്കപ്പ് ഇല്ലാതെയാണ് താരം ഉള്ളത്. തങ്ങളുടെ പ്രിയപ്പെട്ട ബാലാമണിയാണെന്ന് പറഞ്ഞാണ് ഇപ്പോള്‍ ആരാധകര്‍ വീഡിയോ ഏറ്റെടുക്കുന്നത്.ഇഷ്ടതിലൂടെ എത്തി നന്ദനം വഴി പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു.
മേയ്ക്കപ്പ് ഇല്ലാത്ത നവ്യാ നായരെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറല്‍ !