June 1, 2023

നീലക്കുയിലിലെ റാണിയും കസ്തൂരിയും യഥാര്‍ത്ഥത്തില്‍ ആരെന്നു അറിയുമോ ?

നീലക്കുയിലിലെ റാണിയും കസ്തൂരിയും യഥാര്‍ത്ഥത്തില്‍ ആരെന്നു അറിയുമോ ?ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് കസ്തൂരിമാന്‍. ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും ആദിക്ക് അബദ്ധത്തില്‍ താലി കെട്ടേണ്ടിവരുന്ന കാട്ടിലെ പെണ്‍കുട്ടി കസ്തൂരിയുടെയും കഥയാണ് സീരിയല്‍ പറയുന്നത്. കസ്തൂരി എന്ന നാടന്‍ പെണ്‍കുട്ടിയെ സീരിയലില്‍ അവതരിപ്പിക്കുന്ന സ്നിഷ ചന്ദ്രന്‍ എന്ന മലപ്പുറംകാരിയാണ്. വെളുത്ത സ്നിഷ മേക്കപ്പിട്ട് കറുത്താണ് സീരിയയിലില്‍ അഭിനയിക്കുന്നത്. ചില സിനിമകളിലും അഭിനയിച്ച സ്‌നിഷ വളരെ മോഡേണും ബോള്‍ഡുമാണ്. സീരിയലില്‍ റാണിയെ അവതരിപ്പിക്കുന്നത് തെലുങ്ക് നടിയായ ലത സംഗരാജുവാണ്.

തെലുങ്ക് താരമായ പവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത സംഗരാജു സീരിയലിലേക്ക് എത്തിയത്. തമിഴ് സീരിയല്‍ രംഗത്തും ലത സജീവമാണ്. തെലുങ്ക് ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ലത അഭിനയരംഗത്ത് എത്തിയത്. ആട്ടഗല്ലു എന്ന തെലുങ്ക് സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സീരിയലിലും റിയാലിറ്റി ഷോയിലും ലത സജീവമാണ്. സീരിയലിലെ പോലെ ഇരുവരും ജീവിതത്തിലും നല്ല സുഹൃത്തുകളാണെന്നാണ് ലോക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്. നീലക്കുയിലിലെ നടീനടന്‍മാരുടെ ചിത്രങ്ങള്‍ കാണാം.

Leave a Reply

Your email address will not be published.