November 27, 2022

ഞങ്ങൾ വെയിറ്റ് ചെയ്യാം മമ്മൂക്ക വോട്ട് ചെയ്യൂ വഴി മാറി വോട്ടേഴ്‌സ്

ഞങ്ങൾ വെയിറ്റ് ചെയ്യാം മമ്മൂക്ക വോട്ട് ചെയ്യൂ വഴി മാറി വോട്ടേഴ്‌സ്.വോട്ട് നമ്മുടെ അധികാരമാണ്, അവകാശമാണെന്ന് നടന്‍ മമ്മൂട്ടി. സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയാണ് യുവതാരം ടൊവിനോ തോമസ് മാതൃകയായത്. വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല. ഉത്തരവാദിത്വം കൂടിയാണെന്ന് ടൊവിനോ പറഞ്ഞു. വോട്ട് ചെയ്ത ശേഷം താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇത് കുറിക്കുകയും ചെയ്തു. തൃശ്ശൂരിലെ ഇരിങ്ങാലക്കുടി ജിഎച്ച്‌എച്ച്‌എസ്സിലാണ് ടൊവിനോ വോട്ട് ചെയ്തതു .

Leave a Reply

Your email address will not be published.