കാവ്യ തന്നെ ഭാര്യ ! എല്ലാം തിരിച്ചറിഞ്ഞു ജീവ !കണ്ണീര്‍ തുടച്ചു ഭാര്യയെ നെഞ്ചോടു ചേര്‍ക്കുന്നു .ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ കസ്തൂരിമാനില്‍ നായകന്‍ ജീവയുടെ ഓര്‍മകള്‍ നഷ്ടപ്പെട്ടതിനെതുടര്‍ന്നുള്ള സംഭവങ്ങളാണ് കാണിക്കുന്നത്. കാവ്യയെ വിവാഹം കഴിച്ചതുള്‍പെടെയുള്ള കാര്യങ്ങള്‍ ജീവ മറന്നുപോയി. എന്നാല്‍ ഹോം നഴ്‌സായി തന്നെ പരിചരിക്കുന്ന കാവ്യയോട് ജീവയ്ക്ക് ഇപ്പോള്‍ പ്രണയം തോന്നുകയാണ്. ഇത് കാവ്യയോട് പറയാനുള്ള തന്ത്രപാടിലാണ് ഇപ്പോള്‍ ജീവ. അതേസമയം കഴിഞ്ഞ എപിസോഡില്‍ സിദ്ധാര്‍ഥിനെ കാണാന്‍ ഈശ്വരമഠത്തില്‍ ആരോടും പറയാതെ ജീവ സിദ്ധുവിന്റെ വീട്ടിലെത്തുന്നതാണ് പ്രേക്ഷകര്‍ കണ്ടത്.
സിദ്ധാര്‍ഥ് കീര്‍ത്തിയെ വിവാഹം കഴിച്ചത് ഓര്‍മയില്‍ ഇല്ലാത്ത ജീവ അവിടെ കണ്ട ചെരുപ്പിന്റെയും ചുരിദാര്‍ പീസിന്റെയും പേരില്‍ സിദ്ധാര്‍ഥിനെ ചോദ്യം ചെയ്യുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ വേണ്ടി ശിവാനി ഇടയ്ക്ക് തന്റെ വീട്ടില്‍ വരാറുണ്ടെന്നും അപ്പോള്‍ ഉപയോഗിക്കുന്ന ചെരുപ്പാണെന്നും സിദ്ധാര്‍ഥ് പറയുന്നു. ഇതോടെ ശിവാനിയും സിദ്ധാര്‍ഥും തമ്മില്‍ ഗാഢബധമുണ്ടെന്ന് തെറ്റിധരിക്കുന്ന ജീവ ഇരുവരുടെയും കല്യാണം ഉടനെ നടത്തണമെന്ന് പറഞ്ഞാണ് പോകുന്നത്.