December 6, 2022

ഞാൻ തന്നെ സംവിധാനം ചെയ്ത് ഞാൻ തന്നെ നിർമിച്ച് സിനിമ ചെയ്യും തുറന്നടിച്ച് പാർവതി

ഞാൻ തന്നെ സംവിധാനം ചെയ്ത് ഞാൻ തന്നെ നിർമിച്ച് സിനിമ ചെയ്യും തുറന്നടിച്ച് പാർവതി.
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്. അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍നടന്ന സംഘടിതശ്രമങ്ങളുടെ തകര്‍ച്ച കാണേണ്ടിവരുമെന്ന് തുറന്നടിച്ച പാര്‍വതി അഭിനയത്തിന് പുറമെ സിനിമാസംവിധാന നിര്‍മാണരംഗങ്ങളിലും ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ്. സിനിമയിൽ അവസരം കിട്ടിയില്ലെങ്കിൽ താനത് സൃഷ്‌ടിക്കുമെന്ന് നടി പാർവതി തിരുവോത്ത്.

സിനിമയും കലയുമൊ്നും ആരുടെയും സ്വകാര്യസ്വത്തല്ലെന്നും, അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നതു തന്നെ വിഡ്ഡിത്തമാണെന്ന് പാർവതി പ്രതികരിച്ചു. പുതിയ ചിത്രമായ ഉയരെയുടെ വിശേഷങ്ങൾ പങ്കുവയ്‌ക്കവെയാണ് പാർവതി മനസു തുറന്നത്.

Leave a Reply

Your email address will not be published.