December 6, 2022

തമിഴ്‌നാട്ടില്‍ വോട്ടിടാന്‍ എത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍

തമിഴ്‌നാട്ടില്‍ വോട്ടിടാന്‍ എത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് തമിഴ് നാട്ടില്‍ ആരംഭിച്ചപ്പോള്‍ ശ്രദ്ധ നേടുന്നത് താരസാനിധ്യമാണ്. മലയാള സിനിമാതാരങ്ങളില്‍ മിക്കവരും വോട്ടെടുപ്പില്‍ നിന്നും മാറിനില്‍ക്കുന്ന കാഴ്ചയാണ് മിക്കപ്പോഴും കാണാറുള്ളത്. എന്നാല്‍ തമിഴില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കമലഹസനും വിജയും ഉള്‍പെടെയുള്ളവര്‍ വരി നിന്ന് വോട്ട് ചെയ്യുന്ന കാഴ്ചകളാണ് ഇപ്പോള്‍ വൈറലാകുന്നത്.സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പ്രമുഖരാണ് ഇന്ന് തമിഴ്നാട്ടില്‍ വോട്ടു രേഖപ്പെടുത്തിയത്.പലരും ക്യൂ നിന്ന് തന്റെ ഊഴം കാത്തു നിന്നാണ് വോട്ട് ചെയ്തത് എന്നതും ശ്രദ്ധേയമായി.

തമിഴ്‌നാട്ടില്‍ വോട്ടിടാന്‍ എത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍

Leave a Reply

Your email address will not be published.