March 31, 2023

ചെറുപ്രായത്തില്‍ തന്നെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം തളര്‍ത്തിയ പെണ്‍കുട്ടിയാണ് ഗായിക അമൃത സുരേഷ്

ചെറുപ്രായത്തില്‍ തന്നെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം തളര്‍ത്തിയ പെണ്‍കുട്ടിയാണ് ഗായിക അമൃത സുരേഷ്.ചെറുപ്രായത്തില്‍ തന്നെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം തളര്‍ത്തിയ പെണ്‍കുട്ടിയാണ് ഗായിക അമൃത സുരേഷ്. ഇക്കാലമെല്ലാം ഏറ്റവും ദുഃഖകരമായ അവസ്ഥകള്‍ പോലും പുഞ്ചിരിച്ചു കൊണ്ട് നേരിടുകയായിരുന്നു അമൃത. ജീവിതസാഹചര്യങ്ങളും തിക്താനുഭവങ്ങളും തന്നെ പാവം അമൃതയില്‍ നിന്നും കരുത്തുള്ളവളാക്കിയതെങ്ങനെയെന്ന് അമൃത സുരേഷ് വെളിപ്പെടുത്തി.എനിക്കൊപ്പം സ്‌കൂളില്‍ പഠിച്ച പലരുടെയും കല്യാണം കൂടി കഴിഞ്ഞിട്ടില്ല. എന്റെ ജീവിതത്തില്‍ എല്ലാം നേരത്തെയാണ് വന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴേ സെലിബ്രിറ്റിയായി.

അതിനു പിന്നാലെയായിരുന്നു വിവാഹം. പിന്നാലെ കുഞ്ഞു വന്നു. പക്ഷേ എനിക്കൊരു കാര്യം ഉറപ്പിച്ച് പറയാനാകും എന്റെ മകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും എന്നെ തിരിച്ചറിയില്ലായിരുന്നു. അമൃത എത്ര മാറിപ്പോയി, ബോള്‍ഡ് ആയി, നന്നായി സംസാരിക്കുന്നല്ലോ എന്നൊക്കെ കേള്‍ക്കാറുണ്ട്. അതെല്ലാം എന്റെ മകള്‍ക്കു വേണ്ടിയായിരുന്നു.ഓരോ കുഞ്ഞുങ്ങളും ചിത്രശലഭങ്ങളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ മകളും അങ്ങനെ പാറിനടക്കണം.

അമ്മ എന്ന നിലയില്‍ അങ്ങനെയൊരു ലോകം അവള്‍ക്കു തീര്‍ക്കാനുള്ള ബാധ്യത എനിക്കുണ്ടെന്നു തോന്നി. അവളുടെ അമ്മ വിഷാദയായ ഒരു കഴിവുമില്ലാത്ത ഒരാളാണ് എന്ന പറച്ചില്‍ കേട്ട് വളരരുത് എന്ന് തീരുമാനിച്ചു. അങ്ങനെയൊരു തോന്നല്‍ മാത്രമാണ് ജീവിതത്തിലേക്ക് മുന്നോട്ടു നയിച്ചത്. പിന്നെ അച്ഛനും അമ്മയും അനുജത്തിയും കുറേ നല്ല ബന്ധങ്ങളും കൂടി കൈപിടിച്ചപ്പോള്‍ മറ്റെല്ലാ പ്രതിസന്ധികളും സങ്കടങ്ങളും ഇല്ലാതെയായി.” -അമൃത പറയുന്നു.

Leave a Reply

Your email address will not be published.