June 3, 2023

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് പറന്ന ആംബുലൻസ് ഡ്രൈവർ ഹസ്സനെ വാഴ്ത്തി നിവിൻ പോളി

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് പറന്ന ആംബുലൻസ് ഡ്രൈവർ ഹസ്സനെ വാഴ്ത്തി നിവിൻ പോളി.

മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് ആംബുലൻസ് പറന്നെത്തിയപ്പോള്‍ ഏവരുടെയും കണ്ണ് പതിച്ചത് ആംബുലന്‍സിന്‍റെ വളയം പിടിച്ച ഹസന്‍ ദേളിയിലാണ്. അഞ്ച് മണിക്കൂറില്‍ ആംബുലന്‍സുമായി ഹസന്‍ പറന്നത് നാന്നൂറ്റി അമ്പതോളം കിലോമീറ്ററുകളാണ്. ഇപ്പോളിതാ സമൂഹമാധ്യമങ്ങളില്‍ ഹസന്‍ ഹീറോയായിക്കഴിഞ്ഞു.

നിരവധി പേരാണ് ഹസന്‍ ദോളിയെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്. നടന്‍ നിവിന്‍ പോളിയും തന്‍റെ ഫേസ്ബുക്കിലൂടെ ഹസനെ അഭിനന്ദിച്ചിരിക്കുകയാണ്. ഹസന്‍ എന്‍റെ ഹീറോയാണ്. ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ല ഒരു മാലാഖയാണ്. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായിപ്പോഴും ഓര്‍മ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്യൂട്ട് എന്നാണ് നിവിന്‍ പോളി കുറിച്ചത്.

ഹസന്‍ നിങ്ങളാണ് എന്റെ ഹീറോ നിങ്ങള്‍ ഒരു സാധാരണ മനുഷ്യന്‍ അല്ല.ഒരു മാലാഖയാണ് നിങ്ങളുടെ മനുഷ്യത്തം നിറഞ്ഞ പ്രവര്‍ത്തി എന്നും ഓര്‍മ്മയില്‍ ഉണ്ടാകും.സഹോദരന് ബിഗ്‌ സല്യൂട്ട് ഈ വാക്കുകള്‍ നിവിന്‍ പോളിയുടെത് ആണ്.

Leave a Reply

Your email address will not be published.