March 21, 2023

ഏതു നാട്ടുകാരനാണെന്നുപോലും അറിയാതെയാണ് യുവാവുമായി സൗഹൃദം പുലര്‍ത്തിയതെന്നാണ് നടിയുടെ മൊഴി

ഏതു നാട്ടുകാരനാണെന്നുപോലും അറിയാതെയാണ് യുവാവുമായി സൗഹൃദം പുലര്‍ത്തിയതെന്നാണ് നടിയുടെ മൊഴി.പ്രമുഖ സീരിയലില്‍ അമ്മ വേഷം ചെയ്യുന്ന നടി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഫോണിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ പലവട്ടം മാനഭംഗപ്പെടുത്തിയെന്നും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നും പറഞ്ഞ് നടി കായംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ട നാല് അശ്ലീല വീഡിയോകളാണ് വാട്‌സ്ആപ്പ്,ടെലഗ്രാം തുടങ്ങിയ സോഷ്യല്‍സൈറ്റുകളില്‍ പ്രചരിക്കുന്നത്.

എന്നിരുന്നാലും ദൃശ്യം സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്തത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഗള്‍ഫില്‍ നിന്നാണ് സീരിയല്‍ നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രതിയായ എറണാകുളം സ്വദേശി പ്രചരിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് വീഡിയോകളില്‍ ഒന്ന് വാട്സ്ആപ് വീഡിയോ കോളില്‍ സ്വയം നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതാണെന്നും അതിനാല്‍ തന്നെ നടി സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവുമായി ബന്ധപ്പെടുന്നതെന്നും ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയായതോടെ പലരും ചൂണ്ടിക്കാട്ടുന്നു.

എന്തായാലും 61കാരിയായ നടി പരാതി നല്‍കിയതോടെ ഇവര്‍ അഭിനയിക്കുന്ന ജനപ്രിയ സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ വെട്ടിലായിരിക്കുകയാണ്. ഇവരെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് ചാനലും സീരിയലിന്റെ പിന്നണിക്കാരും.

സ്മാര്‍ട്ട് ഫോണ്‍ നല്‍കിയാണ് യുവാവ് തന്നെ കെണിയില്‍ വീഴ്ത്തിയതെന്നും പിന്നീട് ഹോട്ടലിലും വീട്ടിലുംവച്ചെല്ലാം നിരന്തരം പീഡിപ്പിച്ചുവെന്നതും വലിയ ചര്‍ച്ചയായിട്ടുണ്ട്. മാത്രമല്ല, ഈ യുവാവ് എവിടത്തുകാരനാണെന്ന് പോലും നടിക്ക് അറിയില്ലയെന്നത് പൊലീസിനെ പോലും ഞെട്ടിച്ചുകളഞ്ഞു. യുവാവ് പല സ്ഥലത്തുവച്ചും പലതവണ പീഡിപ്പിച്ചുവെന്നാണ് നടി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏതു നാട്ടുകാരനാണെന്നുപോലും അറിയാതെയാണ് യുവാവുമായി സൗഹൃദം പുലര്‍ത്തിയതെന്നാണ് നടിയുടെ മൊഴി.

Leave a Reply

Your email address will not be published.