ബിന്ദുപണിക്കരുടെ കള്ളം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര താരങ്ങളായ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹ വാര്‍ഷികാഘോഷം ആഘോഷിച്ചത്. ഈ വേളയില്‍ ആശംസയുമായി മകള്‍ കല്യാണി എന്ന അരുന്ധതി പണിക്കര്‍ തന്റെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം അരാധകര്‍ അറിഞ്ഞത്. അതേസമയം ഇപ്പോള്‍ പുതിയ ചില വിവാദങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുകയാണ്. 2015ല്‍ പോലും ആദ്യഭാര്യയില്‍നിന്നും വിവാഹമോചനം നേടാതിരുന്ന സായ്കുമാറുമൊത്തുള്ള പത്താം വിവാഹവാര്‍ഷികം ബിന്ദുപണിക്കര്‍ എങ്ങനെ ആഘോഷിക്കുമെന്നാണ് ചിലര്‍ ചോദിക്കുന്നത്.
അച്ഛനും അമ്മയ്ക്കും പത്താം വിവാഹ വാര്ഷിക ആശംസ അറിയിച്ചു കൊണ്ട് ബിന്ദു പണിക്കരുടെ മകള്‍ കല്യാണി സോഷ്യല്‍ മീഡിയ വഴി പങ്കു വെക്കുകയായിരുനു.അച്ഛനും അമ്മയ്ക്കും വിവാഹ ആശംസകള്‍ നിങ്ങളാണ് എന്റെ എല്ലാം എന്ന് തുടങ്ങുന്നത് ആയിരുന്നു പോസ്റ്റ് .