തൊടുപുഴയിലെ കുരുന്നിന്റെ വിയോഗത്തില്‍ അഞ്ജലി അമീറിന്റെ പ്രതികരണം.തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരതയില്‍ ജീവന്‍ വെടിഞ്ഞ ഏഴുവയസ്സുകാരന്‍ അനുഭവിച്ച പീഡനത്തിന്റെയും വേദനയുടെയും നടുക്കത്തില്‍ നിന്നും ഇന്നും കേരളജനത വിട്ടുമാറിയിട്ടില്ല. സ്വന്തം കുഞ്ഞിനെ നോവിക്കുമ്പോള്‍ എങ്ങനെ ആ അമ്മ കണ്ടു നിന്നു എന്നാണ് എല്ലാവരുടെയും ചോദ്യം. ഇപ്പോള്‍ ക്രൂരകൊലപാതകത്തെക്കുറിച്ചും ഇരയായ കുഞ്ഞിനെക്കുറിച്ചും സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരിക്കുകയാണ് സിനിമാതാരം അഞ്ജലി അമീര്‍
കഴിഞ്ഞ കുറച്ചു ദിവസമായി കേരളം ഒന്നടങ്കം പ്രാര്‍ഥിച്ചത് ഒരു കുരുന്നിന്റെ ജീവന് വേണ്ടി ആയിരുന്നു.തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരതക്ക് പാത്രം ആകേണ്ടി വന്ന ഏഴു വയസുകാരന്‍ ആയിരുന്നു ഏവരുടെയും ഉള്ളില്‍ നിറഞ്ഞിരുന്നത്.
