March 31, 2023

പ്രശസ്ത ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി അന്തരിച്ചു

പ്രശസ്ത ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി അന്തരിച്ചു.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ നായികയുടെ അമ്മൂമ്മയായി അഭിനയിച്ചിരുന്ന നടിയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ ആനന്ദവല്ലി നിര്യാതയായതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ സിനിമാ സീരിയല്‍ ലോകം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ആനന്ദവല്ലി അന്തരിച്ചതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ എല്ലാവരും അമ്പരപ്പിലാണ് .
വെറും സഹ നടിയായി മാത്രം പ്രേക്ഷകര്‍ക്ക് അറിയാവുന്ന ആനന്ദ വല്ലി എന്ന നടി പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡ് ആനന്ദ വല്ലിയെ തേടി എത്തിയിരുന്നു.തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വ്യാഴം ആയിരുന്നു ആനന്ദ വല്ലിയുടെ അന്ത്യം.

പ്രശസ്ത ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി അന്തരിച്ചു.

Leave a Reply

Your email address will not be published.