ശിവാനിയുടെ പിറന്നാള്‍ വീഡിയോ കാണൂ.. സംഭവം വൈറല്‍.ഉപ്പും മുളകും സീരിയലിലൂടെ പ്രശസ്തയായ കൊച്ചുമിടുക്കിയാണ് ശിവാനി മേനോന്‍. ശിവ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ശിവാനിയെന്ന കുറുമ്പിക്ക് ആരാധകര്‍ ഏറെയാണ്. തൃശൂര്‍ സ്വദേശിനിയായ ശിവാനിയുടെ 12 പിറന്നാള്‍ ഈയിടെയാണ് ആഘോഷിച്ചത്. ഇപ്പോള്‍ ശിവാനിക്ക് സര്‍പ്രൈസായി ഉപ്പുമുളകും ടീം നടത്തിയ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
പിറന്നാള്‍ കേക്കും ആഘോഷവും ഒക്കെ ആയിട്ടാണ് ഉപ്പും മുളകും ടീം ശിവാനിയുടെ പിറന്നാള്‍ ആഘോഷിച്ചത്.അപ്രതീക്ഷിതമായ ആഘോഷത്തില്‍ ശിവാനി ഞെട്ടിയിരുന്നു.പാറു കുട്ടിയെ ഒക്കത്ത് ഇരുത്തി ആയിരുന്നു ശിവാനി കേക്ക് മുറിച്ചത്.കൂടെ മുടിയനും ലെച്ചുവും എല്ലാം പങ്കെടുത്തു.
ശിവാനിയുടെ പിറന്നാള്‍ വീഡിയോ കാണൂ.. സംഭവം വൈറല്‍.