March 20, 2023

ഇപ്പോള്‍ വലിയ ചര്‍ച്ചയാണ് നടിയുടെ വെളിപ്പെടുത്തല്‍

ഇപ്പോള്‍ വലിയ ചര്‍ച്ചയാണ് നടിയുടെ വെളിപ്പെടുത്തല്‍.ഇപ്പോള്‍ വലിയ ചര്‍ച്ചയാണ് നടിയുടെ വെളിപ്പെടുത്തല്‍ ഉണ്ടാക്കിയത്. അവസരങ്ങള്‍ ലഭിക്കാന്‍ നടിമാര്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്ന ആവശ്യവുമായി പല നിര്‍മ്മാതാക്കളും സമീപിക്കുന്നതിനെക്കുരിച്ചു നടിമാര്‍ തുറന്നു പറച്ചില്‍ നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ മീ ടു മൂവ്‌മെന്റിന്റെ ഭാഗമായി മറാത്തി നടി ശ്രുതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ച.

പ്രധാന വേഷത്തിന് പകരമായി കൂടെ കിടക്കാന്‍ ക്ഷണിച്ച നിര്‍മാതാവിനോട് തന്റെ പ്രതികരണം എത്തരത്തില്‍ ഉള്ളതായിരുന്നുവെന്നു താരം ഹ്യുമണ്‍ ഓഫ് ബോംബെയ്ക്ക് വേണ്ടി എഴുതിയ പോസ്റ്റില്‍ കുറിക്കുന്നു.
സിനിമയിലെ പ്രധാന വേഷത്തിലേക്കുള്ള ഓഡിഷന്‍ സമയത്ത് ആദ്യം വളരെ പ്രൊഫഷണലായിട്ടായിരുന്നു നിര്‍മാതാവിന്റെ പെരുമാറ്റം. എന്നാല്‍ പിന്നീട് കോംപ്രമൈസ് എന്നും ഒരു രാത്രി എന്നൊക്കെ അയാള്‍ പറയാന്‍ തുടങ്ങി. എന്നാല്‍ ഇത് കേട്ട് നില്‍ക്കാനാവാതെ ‘ഞാന്‍ താങ്കള്‍ക്കൊപ്പം കിടക്കണം എന്നാണെങ്കില്‍ ആരെയാണ് താങ്കള്‍ ഹീറോയ്‌ക്കൊപ്പം കിടത്തുക’ എന്ന് ചോദിച്ച്. തന്റെ അപ്രതീക്ഷിത ചോദ്യത്തില്‍ അയാള്‍ ഞെട്ടി.

മീറ്റിങ് കഴിഞ്ഞ ഉടനെ അയാളുടെ പെരുമാറ്റത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിച്ചെന്നും അയാളോട് പ്രൊജക്റ്റ് വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും താരം കുറിക്കുന്നു. എന്നാല്‍ നിര്‍മാതാവിന്റെ പേര് പുറത്തുവിടാന്‍ താരം തയാറായില്ല.ഒരു നിമിഷത്തെ ധൈര്യമാണ് തന്നെക്കൊണ്ട് അത് ചോദിപ്പിച്ചതെന്നും ആ ദിവസം ഞാന്‍ എനിക്ക് വേണ്ടി മാത്രമായിരുന്നില്ല. ഉല്‍പ്പന്നവല്‍ക്കരിക്കപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് എഴുന്നേറ്റു നിന്നതെന്നും പറഞ്ഞ ശ്രുതി നടിമാരുടെ ജീവിതം വളരെ സുഖകരമാണ് എന്ന് ചിന്തിക്കുന്നതിനേയും വിമര്‍ശിച്ചു.

Leave a Reply

Your email address will not be published.