November 28, 2022

നീരസം തോന്നിയ ചോദ്യത്തിന് മാസ് മറുപടി നല്‍കി ആന്റണി

നീരസം തോന്നിയ ചോദ്യത്തിന് മാസ് മറുപടി നല്‍കി ആന്റണി.മോഹന്‍ലാലിനെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ ആലോചിക്കുന്നവര്‍ ആന്റണി പെരുമ്പാവൂരിനെയും ഓര്‍ത്തുപോകും. അത് പോലെയാണ് അവരുടെ ബന്ധം. ഇപ്പോഴിതാ 30 വര്‍ഷത്തിലധിമായി നീളുന്ന ആ ബന്ധത്തില്‍ ഇതുവരെ മോഹന്‍ലാലിനെ മടുത്തില്ലേ എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകന് താന്‍ നല്‍കിയ മറുപടിയാണ് ആന്റണി വെളിപ്പെടുത്തുന്നത്.
മൂന്നു പതിറ്റാണ്ടായി നീണ്ട ബന്ധമാണ് നടന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂര്‍ തമ്മില്‍.ഡ്രൈവര്‍ ആയി എത്തിയ ആന്റണി ഇന്ന് മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ്.അതില്‍ ഉപരി മോഹന്‍ലാല്‍ ചിത്രം പലതും നിര്മിക്കുന്ന്നത് ആന്റണി ചുക്കാന്‍ പിടിക്കുന്ന ആശീര്‍വാദ് സിനിമാസ് ആണ്.

ഇപ്പോള്‍ ആന്റണി നിര്‍മിച്ചു പ്രിത്യരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രം ആയി അഭിനയിക്കുന്ന ചിത്രം തീയേറ്ററില്‍ തകര്‍ത്തു മുന്നേറുമ്പോള്‍ ഒരു അഭിമുഖത്തില്‍ തനിക്ക് ഉണ്ടായ അനുഭവം ആന്റണി വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.ഒരാള്‍ ചോദിച്ച ചോദ്യം തനിക്ക് ഏറെ നീരസം ഉണ്ടാക്കി എന്ന് ആന്റണി പറയുന്നു.മോഹന്‍ലാലിനെ മടുത്തു തുടങ്ങിയില്ലേ എന്നായിരുന്നു ചോദ്യം.അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല.അദ്ദേഹം അങ്ങനെ ഒരു ചോദ്യം ചോദിയ്ക്കാന്‍ പാടില്ലായിരുന്നു.31 വര്ഷം ആയി ഞാന്‍ സാറിനു ഒപ്പം ഉണ്ട് ആ സ്നേഹം ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ട്.എനിക്ക് ഇപ്പോഴും ലാല്‍ സാറിനു ഒപ്പം നില്‍ക്കാന്‍ സാധിക്കുന്നു എങ്കില്‍ അത് അദ്ദേഹം എനിക്ക് തരുന്ന സ്നേഹം കാരണമാണ്.
നീരസം തോന്നിയ ചോദ്യത്തിന് മാസ് മറുപടി നല്‍കി ആന്റണി.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.