June 1, 2023

കുടുംബവിശേഷങ്ങളും ഞെട്ടിക്കുന്ന അനുഭവവും വെളിപ്പെടുത്തി നടന്‍ ജോജു

കുടുംബവിശേഷങ്ങളും ഞെട്ടിക്കുന്ന അനുഭവവും വെളിപ്പെടുത്തി നടന്‍ ജോജു.15 വര്‍ഷമായി മലയാള സിനിമയില്‍ വില്ലനായും സഹനടനായും നിറഞ്ഞുനിന്ന നടനാണ് ജോജു ജോര്‍ജ്ജ്. എന്നാല്‍ ജോസഫിലൂടെ നടന്റെ വ്യത്യസ്ഥമായ ഒരു പകര്‍ന്നാട്ടമാണ് പ്രേക്ഷകര്‍ കണ്ടത്. ജോസഫ് കണ്ടവരെല്ലാം താരത്തിന്റെ കഴിവ് തിരിച്ചറിയുകയും ചെയ്തു. ഇപ്പോള്‍ താരം തനിക്ക് സംഭവിച്ച വിചിത്രമായ ഒരു അനുഭവം പറഞ്ഞതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ജൂനിയര്‍ ആര്‍ട്ടിസ്ട്ടില്‍ നിന്നും നിര്‍മാതാവും ഗായകനും നടന്‍ ആയും എല്ലാം ജോജു വളര്‍ന്നു.എന്നാല്‍ ഇപ്പോള്‍ താരം താന്‍ മരണത്തെ നേരില്‍ കണ്ട അനുഭവത്തെ കുറിച്ചാണ് വെളിപ്പെടുത്തിയിരിക്കുന്നത്.ഞാന്‍ എന്റെ മരണം കണ്ടു നിന്നവന്‍ ആണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്യസിക്കുമോ എന്നാണ് ജോജു അനുഭവം വിവരിക്കുമ്പോള്‍ ചോദിക്കുന്നത്.15 വര്‍ഷം മുന്പ് ആയിരുന്നു സംഭവം നടന്നത്.അന്ന് താരത്തിനു ഒരു സര്‍ജറി വേണ്ടി വന്നു.അഞ്ചര മണിക്കൂര്‍ നീണ്ടു നിന്ന സര്‍ജറി.ഓപ്പറേഷന്‍ തീയറ്ററില്‍ കൊണ്ട് പോകുന്നത് വരെ നേരിയ ഓര്‍മ്മ മാത്രം ഉണ്ടായിരുന്നു.എന്നല്‍ പിന്നെ നടന്ന എല്ലാം സിനിമയെ വെല്ലുന്ന കാര്യങ്ങള്‍ ആയിരുന്നു.സര്‍ജറിക്ക് ഇടയില്‍ എപ്പോഴോ എന്നില്‍ നിന്ന് താരം പുറത്തു വന്നു എന്ന് ജോജു പറയുന്നു.പിന്നെ ജോജു കാണുന്നത് ഓപ്പറേഷന്‍ തീയേറ്ററില്‍ തന്റെ ശരീരം കണ്ണുകള്‍ തുറിച്ച് കിടക്കുന്നതാണ്.ഒരു നേഴ്സ് അടുത്ത് നിന്ന് കരയുന്നു ഡോക്ടര്‍മാര്‍ വെപ്രാളത്തില്‍ എന്തോക്കെയോ ചെയ്യുന്നുണ്ട്.അതിനിടെ അത്ര കാലത്തെ ജീവിതം മുഴവന്‍ ഒരു സ്ക്രീനില്‍ എന്ന പോലെ തന്റെ മുന്നില്‍ തെളിയാന്‍ തുടങ്ങി.

Leave a Reply

Your email address will not be published.