ഇന്ദ്രജിത്തിനെ പറ്റി പൃഥിരാജ് പറഞ്ഞത് സത്യമെന്ന് ആരാധകര്‍.നടന്‍ പൃഥിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ തയ്യാറെടുക്കുകയാണ് ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രം. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. പൃഥിരാജിന്റെ ചേട്ടന്‍ ഇന്ദ്രജിത്തും സിനിമയില്‍ വേഷമിടുന്നുണ്ട്. അതേസമയം ഇന്ദ്രജിത്തിനെ പറ്റിയുള്ള പൃഥിരാജിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലാകുന്നത്.
മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗിക്കാത്ത ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് ഇന്ദ്രജിത്ത് എന്നാണ് പൃഥിരാജ് പറയുന്നത്.മലയാളത്തിലെ ചെറുപ്പക്കാര്‍ ആയ അഭിനയക്കാരില്‍ മുന്‍ നിരയില്‍ തന്നെയാണ് ഇന്ദ്രജിത്തിന്റെ സ്ഥാനം എന്നും അനിയന്‍ എന്ന നിലയില്‍ അല്ല ഫിലിം മേക്കര്‍ എന്ന നിലയില്‍ ഉള്ള തന്റെ അഭിപ്രായം ആണെന്ന് പൃഥിരാജ് പറഞ്ഞു.ലൂസിഫര്‍ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൃഥിരാജ് .മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ മുരളി ഗോപി ടോവിനോ തോമസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
