സിനിമാ രംഗത്തെ പ്രമുഖരെ ഞെട്ടിച്ച സെല്‍ഫിയുമായി സൗബിന്‍.സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇപ്പോള്‍ നില്‍ക്കുന്ന നടനാണ് സൗബിന്‍ ഷാഹിര്‍. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സൗബിന്‍ ചിത്രം തീയറ്ററില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ നിരവധി കഴിവുകളുള്ള ഒരു കലാകാരനാണ് താരം എന്ന് സിനിമാലോകത്തെ പലരും പറഞ്ഞിരുന്നു. ഇപ്പോള്‍ സൗബിന്റെ ക്രിയാത്മകമായ കഴിവില്‍ പിറന്ന ഒരു ഫോട്ടോ താരം പങ്കുവച്ചത് കണ്ട് ആരാധകരും വാ പൊളിക്കുകയാണ്. തന്റെ കൈയിലുള്ള മൊബൈലില്‍ സെല്‍ഫിയെടുത്ത താരത്തിന്റെ ചിത്രമാണ് ഇത്. എന്നാല്‍ അഞ്ചു മിനിറ്റ് എങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ താരം ഈ പ്രത്യേക സെല്‍ഫി എടുത്തത് എങ്ങനെയെന്ന് മനസിലാക്കാന്‍ പറ്റൂ. ഇതോടെ എങ്ങനെയാണ് ഈ ചിത്രം എടുത്തത് എന്നറിയാന്‍ സിനിമാരംഗത്തെ പ്രമുഖര്‍ ഉള്‍പെടെയുള്ളവര്‍ കമന്റുകള്‍ ഇടുകയാണ്.
