സിനിമ സീരിയല്‍ നടനും നാട്ടുകാരും തമ്മില്‍ റോട്ടില്‍ പൊരിഞ്ഞ അടി .പ്രമുഖ സിനിമാ സീരിയല്‍ നടനായ സുധീര്‍ നായറും നാട്ടുകാരും തമ്മില്‍ ദേശീയ പാതയോരത്ത് നടന്ന സംഘട്ടനത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസും സംവിധാന സഹായിയും തമ്മില്‍ നടന്ന അടിപിടി നടന്ന് രണ്ടു ദിവസത്തിനകമാണ് മറ്റൊരു നടനെ സംബന്ധിച്ച് ഗുരുതര പരാതി ഉയര്‍ന്നിരിക്കുന്നത്. സുധീറും സുഹൃത്തുക്കളും ആലപ്പുഴ എസ്എല്‍ പുരത്തുള്ള ബാറിന് മുമ്പില്‍ വച്ചാണ് വഴിയാത്രക്കാരതെ കൈയേറ്റം ചെയ്തതും അത് കൂട്ട അടിയില്‍ കലാശിച്ചതും.
സുഹൃത്തുക്കള്‍ക്ക് ഒപ്പം ആലപ്പുഴ സ്എല്‍ പുരത്തു വെച്ച് ആയിരുന്നു നടന്‍ സുധീറും സംഘവും രണ്ടു പേരെ കയ്യേറ്റം ചെയ്തത്.ബാറിനു മുന്നില്‍ നിര്‍ത്തിയ കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിന് വഴി ഒരുക്കിയത്.സ്എല്‍ പുരത്തു തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് നടു റോഡില്‍ സംഘര്‍ഷം ഉണ്ടായത്.നടന്‍ സുധീര്‍ രണ്ട് സുഹൃത്തുക്കളും സ്എല്‍ പുരത്തു ബാറിനു സമീപം ദേശിയ പാതക്ക് അരികില്‍ ആഡംബര കാര്‍ നിര്‍ത്തിയിരിക്കുകകായിരുന്നു.കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ നടന്നു പോവുകയായിരുന്ന വഴി യാത്രക്കാരന്‍ അനൂപിന്റെ ദേഹത്ത് തട്ടി.ഇത് അനൂപ് ചോദ്യം ചെയ്തത് വാക്ക് തര്‍ക്കതിലെക്ക് നീങ്ങി.തുടര്‍ന്ന് ഡോര്‍ തുറന്നു പുറത്തു ഇറങ്ങിയ സുധീര്‍ അനൂപിനെ സിനിമ സ്റ്റൈലില്‍ ചവിട്ടി വീഴ്ത്തുക ആയിരുന്നു.
സിനിമ സീരിയല്‍ നടനും നാട്ടുകാരും തമ്മില്‍ റോട്ടില്‍ പൊരിഞ്ഞ അടി .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.