November 29, 2022

ന്യൂജനറേഷനെ പൊട്ടിച്ചിരിപ്പിച്ച പ്രിയതാരം ജീവിതത്തില്‍ പൊട്ടിക്കരയുന്നു

ന്യൂജനറേഷനെ പൊട്ടിച്ചിരിപ്പിച്ച പ്രിയതാരം ജീവിതത്തില്‍ പൊട്ടിക്കരയുന്നു.സിനിമയിലെ ഹാസ്യരംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച മോളി കണ്ണമാലിയുടെ കണ്ണീരലിയിപ്പിക്കുന്ന പച്ചയായ ജീവിതമാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. മകന് ഇഷ്ടദാനം ലഭിച്ച സ്ഥലത്തിന്റെ രേഖകള്‍ ഭാര്യമാതൃസഹോദരി വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന്, വൃത്തി ഹീനമായ ചതുപ്പിലെ ഷെഡ്ഡില്‍ നരകയാതന അനുഭവിച്ച് കഴിയുന്ന സങ്കടകരമായ കാഴ്ച. മകന് നീതി ലഭിക്കുന്നതിനായി മോളി കണ്ണമാലി.

മോളിയുടെ മകന്‍ ജോളിക്ക് സ്ത്രീ ധനം ആയി ലഭിച്ച സ്ഥലത്ത് വീട് പണിയുന്നതിനു സമീപ വാസി സമ്മതിക്കുന്നില്ല എന്ന് കാണിച്ചാണ് മോളി പരാതിയുമായി പോലീസ് സ്റ്റേഷനില്‍ കയറുന്നത്.മകന് മൂന്നു സെന്റ്‌ സ്ഥലമാണ്‌ സ്തീ ധനമായി ലഭിച്ചത്.പെണ്‍കുട്ടിയുടെ അമ്മൂമ്മയാണ് അത് ഇഷ്ട ദാനമായി പെണ്‍കുട്ടിക്ക് നല്‍കിയത്.സ്ഥലത്തിന് പട്ടയം തരാം എന്ന് പറയുക അല്ലാതെ പെണ് വീട്ടുകാര്‍ തരുന്നില്ല.മുദ്ര പേപ്പറില്‍ എഴുതി നല്‍കുക മാത്രമാണ് ചെയ്തത്.

കഴിഞ്ഞ എട്ടു കൊല്ലമായി ഷെഡ്‌ കെട്ടിയാണ് മകനും കുടുംബവും കഴിയുന്നത്.ഇപ്പോള്‍ ആ ഷെഡ്‌ വെള്ളം കയറി നശിച്ചു പോയി.അത് പൊളിച്ച ശേഷം തറവാട്ടു വീട് ആയ തന്റെ വീട്ടിലേക്ക് അവര്‍ വന്നു താമസിക്കുകയാണ്.ഇപ്പോള്‍ അവര്‍ക്ക് അവിടെ ഒരു വീട് വെച്ച് കൊടുക്കാം എന്ന് കരുതി എങ്കിലും എന്നാല്‍ മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ല എന്നും ചാളമേരി എന്ന മോളി പറയുന്നു.

ന്യൂജനറേഷനെ പൊട്ടിച്ചിരിപ്പിച്ച പ്രിയതാരം ജീവിതത്തില്‍ പൊട്ടിക്കരയുന്നു

Leave a Reply

Your email address will not be published.