മകന് കയറികിടക്കാന്‍ പോലും സ്ഥലമില്ലെന്ന് ചാളമേരി.സ്ത്രീധനം സീരിയലില്‍ ചാളമേരിയായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് മോളി കണ്ണമാലി. മോളി എന്നാണ് പേരെങ്കിലും ചാള മേരി എന്നു പറഞ്ഞാലേ മേരിയെ നാളാള്‍ അറിയൂ. അമര്‍, അക്ബര്‍ ആന്റണി ഉള്‍പെടെയുള്ള ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മകന് കയറികിടക്കാന്‍ പോലും സ്ഥലമില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷന്‍ കയറി ഇറങ്ങുകയാണ് മോളി.
മോളിയുടെ മകന്‍ ജോളിക്ക് സ്ത്രീ ധനം ആയി ലഭിച്ച സ്ഥലത്ത് വീട് പണിയുന്നതിനു സമീപ വാസി സമ്മതിക്കുന്നില്ല എന്ന് കാണിച്ചാണ് മോളി പരാതിയുമായി പോലീസ് സ്റ്റേഷനില്‍ കയറുന്നത്.മകന് മൂന്നു സെന്റ് സ്ഥലമാണ് സ്തീ ധനമായി ലഭിച്ചത്.പെണ്‍കുട്ടിയുടെ അമ്മൂമ്മയാണ് അത് ഇഷ്ട ദാനമായി പെണ്‍കുട്ടിക്ക് നല്‍കിയത്.സ്ഥലത്തിന് പട്ടയം തരാം എന്ന് പറയുക അല്ലാതെ പെണ് വീട്ടുകാര്‍ തരുന്നില്ല.മുദ്ര പേപ്പറില്‍ എഴുതി നല്‍കുക മാത്രമാണ് ചെയ്തത്.
കഴിഞ്ഞ എട്ടു കൊല്ലമായി ഷെഡ് കെട്ടിയാണ് മകനും കുടുംബവും കഴിയുന്നത്.ഇപ്പോള്‍ ആ ഷെഡ് വെള്ളം കയറി നശിച്ചു പോയി.അത് പൊളിച്ച ശേഷം തറവാട്ടു വീട് ആയ തന്റെ വീട്ടിലേക്ക് അവര്‍ വന്നു താമസിക്കുകയാണ്.ഇപ്പോള്‍ അവര്‍ക്ക് അവിടെ ഒരു വീട് വെച്ച് കൊടുക്കാം എന്ന് കരുതി എങ്കിലും എന്നാല്‍ മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ല എന്നും ചാളമേരി എന്ന മോളി പറയുന്നു.
മകന് കയറികിടക്കാന്‍ പോലും സ്ഥലമില്ലെന്ന് ചാളമേരി.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.