June 1, 2023

നൂറിനുമായി പ്രശ്നം ഉണ്ടെന്നു പറഞ്ഞ് പ്രിയ അടാര്‍ ലവ്വില്‍ നടന്ന കാര്യങ്ങള്‍ തുറന്നു പറയുന്നു

നൂറിനുമായി പ്രശ്നം ഉണ്ടെന്നു പറഞ്ഞ് പ്രിയ അടാര്‍ ലവ്വില്‍ നടന്ന കാര്യങ്ങള്‍ തുറന്നു പറയുന്നു .അഡാര്‍ ലൗവിലെ ഒരു ഗാനത്തിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ നടിയാണ് പ്രിയാവാര്യര്‍. പക്ഷേ പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങളാണ്. ആരാധിച്ചവര്‍ തന്നെ പ്രിയയെ തള്ളിപ്പറഞ്ഞു. സിനിമ ഇറങ്ങിയതോടെ അഡാര്‍ ലൗ അഭിനേതാക്കളുടെയും സംവിധായകന്റെയും പിണക്കങ്ങളും മറനീക്കി പുറത്തുവന്നു. ഇപ്പോള്‍ ഇതിനെയൊക്കെ പറ്റി ആദ്യമായി പ്രിയ വാര്യര്‍ മനസു തുറന്നിരിക്കയാണ്.ഈ കഴിഞ്ഞ ദിവസം പ്രിയാ വാര്യര്‍ ഇന്സ്ടാഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത പരാമര്‍ശങ്ങളാണ് വീണ്ടും അടാര്‍ ലവ്വിനെ വിമര്‍ശനങ്ങളിലെക്ക് തള്ളി വിട്ടത്.ഞാന്‍ സത്യം പറയാന്‍ തുടങ്ങിയാല്‍ ചിലര്‍ വെള്ളം കുടിക്കും എന്നാണ് പ്രിയ പറഞ്ഞത്.എന്നാല്‍ വൈകാതെ തന്നെ താരം അത് ഡിലീറ്റ് ചെയ്തു.

ഇപ്പോള്‍ വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ ഇപ്പോള്‍ തന്നെ ചുറ്റി പറ്റുന്ന വിവാദങ്ങളോട് പ്രതികരിച്ചത്.സോഷ്യല്‍ മീഡിയ പറയുന്നതും പടച്ചു വിടുന്നതും ഒന്നുമല്ല ശെരി എന്നാണ് പ്രിയ പറയുന്നത്.മാണിക്യ മലരായ പൂവി എന്ന പാട്ട് ഇറങ്ങിയ ശേഷമാണു തനിക്ക് സിനിമയില്‍ അമിത പ്രാധാന്യം നല്‍കി എന്നതില്‍ അല്പം പോലും യാതാര്‍ത്ഥ്യം ഇല്ല.പാട്ട് റിലീസ് ആകുന്നതിനു ഒരാഴ്ചാ ആകും മുന്‍പേ സിനിമയില്‍ എന്റെ റോള്‍ എന്തെന്ന് സംബധിച്ച് കൊണ്ട് കൃത്യമായ ധാരണ ഉണ്ടായിരുന്നു.എല്ലാ ആര്‍ട്ടിസ്റ്റുകളെ പോലെ തന്‍റെ പെര്‍ഫോമന്‍സ് കണ്ടിട്ട് ആയിരുന്നു തനിക്ക് സംവിധായകന്‍ സ്ക്രീന്‍ പ്രശന്സ് നല്‍കിയത് അല്ലാതെ പാട്ട് ഇറങ്ങിയ ശേഷം എനിക്ക് വേണ്ടി തിരക്കഥ പൊളിച്ചു എഴുതിയില്ല എന്നും പ്രിയ പറയുന്നു.

നൂറിനുമായി പ്രശ്നം ഉണ്ടെന്നു പറഞ്ഞ് പ്രിയ അടാര്‍ ലവ്വില്‍ നടന്ന കാര്യങ്ങള്‍ തുറന്നു പറയുന്നു .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.