നാദിര്‍ഷാ എന്നെ ഒഴിവാക്കി പക്ഷേ പകരം ചെയ്തത് പറഞ്ഞ് ആസിഫ് അലി.മേരാ നാം ഷാജി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ വൈകുന്നേരം ലുലു മാളില്‍ വച്ച് നടന്നു. ലുലു മാളിന്റെ ആറാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് ഓഡിയോ ലോഞ്ച് നടന്നത്. കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ അമര്‍ അക്ബര്‍ അന്തോണി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രത്തില്‍ ആസിഫലിയാണ് ഒരു നായകനായി എത്തുന്നത്.
അതേസമയം ഓഡിയോ ലോഞ്ചിനിടയില്‍ താരം വെളിപ്പെടുത്തിയ ഒരു സത്യം ആരാധകരെ അമ്പരപ്പിച്ചിരിക്കയാണ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ മൂന്നു പേരില്‍ ഒരാളായി എത്തേണ്ടത് താനായിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ആസിഫ് പറഞ്ഞു. അന്ന് അത് സാധിക്കാത്തതിനാലാവാം തന്നെ ഈ ചിത്രത്തില്‍ നായകനാക്കി എടുത്തതെന്നുമാണ് ആസിഫ് വെളിപ്പെടുത്തിയത്.
ആരാധകര്‍ ഞെട്ടലോടെ ആയിരുന്നു ആ വാക്കുകള്‍ വീക്ഷിച്ചത് അമര്‍ അക്ബറില്‍ ചെറിയ വേഷം ആണെങ്കിലും അത് നല്ല വേഷം നല്‍കി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതില്‍ പ്രതേകം നന്ദിയും നാദിര്‍ഷക്ക് പറഞ്ഞു. .എന്തയാലും ഒട്ടേറെ പ്രതീക്ഷ ഉള്ള സിനിമ ആന്നെനും പൂര്‍ണ്ണ സപ്പോര്‍ട്ട് ആരാധകരില്‍ നിന്നും ഉണ്ടാകും എന്നും ആസിഫ് അലി കൂട്ടി ചേര്‍ത്തു.
നാദിര്‍ഷാ എന്നെ ഒഴിവാക്കി പക്ഷേ പകരം ചെയ്തത് പറഞ്ഞ് ആസിഫ് അലി.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.