ഉപ്പും മുളകും നടന്റെ മുടി തീപ്പെട്ടി കൊണ്ട് നാട്ടുകാര്‍ കത്തിക്കാന്‍ എത്തിയ കഥ ഉപ്പും മുളകും സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് ഋഷി എസ് കുമാര്‍. സീരിയലില്‍ മുടിയനായി പ്രത്യക്ഷപ്പെടുന്ന ഋഷി ഡി ഫോര്‍ ഡാന്‍സ്’ റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീനിലെത്തുന്നത്. ഡാന്‍സ് പാഷനായ മുടിയന്റെ ഏറ്റെവും വലിയ പ്രത്യേകത ആ മുടി തന്നെയാണ്. സീരിയലില്‍ വിഷ്ണു എന്നാണ് പേരെങ്കിലും മുടിയന് എന്ന പേരില്‍ പ്രശസ്തനാകുന്ന താരത്തിന്റെ വിശേഷങ്ങള്‍ അറിയാം.
കാക്കനാട് സ്വദേശികള്‍ ആയ സുനില്‍ കുമാര്‍ പുഷ്പലത എന്നിവരുടെ മകനാണ് ഇ മുടിയന്.
സീരിയലില്‍ നാല് ഇളയവരുടെ ചേട്ടന് ആണെങ്കില്‍ ജീവിതത്തില്‍ രണ്ടു അനിയന്മാരുടെ ചേട്ടനാണ് റിഷി.അഭിനയത്തിലും ഡാന്‍സിലും എന്ന് വേണ്ട തന്റെ ഇഷ്ട്ടങ്ങള്‍ക്ക് എല്ലാം വീട്ടില്‍ ഫുള്‍ സപ്പോര്‍ട്ട് ആണ് എന്നാണ് ഋഷി പറയുന്നത്.സീരിയലില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയപോള്‍ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചതും അഭിനയിക്കാന്‍ ഉള്ള ആത്മ വിശ്യാസം തന്നതും അമ്മ ആണെന്നും താരം വെളിപ്പെടുത്തുന്നു.ഡി ഫോര്‍ ഡാന്‍സ് രണ്ടാം സീസണിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.ഡാന്‍സിന് ഒപ്പം തന്നെ ചുരുണ്ട ഇടതൂര്‍ന്ന മുടി താരത്തിനെ പ്രശസ്തന്‍ ആക്കി.9 ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് മുടിയന് ഡാന്‍സിനോട് ഇഷ്ടം തോന്നുന്നത്.മൈക്കില്‍ ജാക്സന്റെ കട്ട ആരാധകന് ആയ മുടിയാന്‍ യുട്യൂബ് നോക്കി ആയിരുന്നു ഡാന്‍സ് പഠിച്ചത്.ഉപ്പും മുളകും നടന്റെ മുടി തീപ്പെട്ടി കൊണ്ട് നാട്ടുകാര്‍ കത്തിക്കാന്‍ എത്തിയ കഥ .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.