March 30, 2023

കലാഭവൻ മണിയുടെ വാഹനങ്ങൾ ലേലത്തിന് ?

കലാഭവൻ മണിയുടെ വാഹനങ്ങൾ ലേലത്തിന് ?കൂട്ടിയിട്ടിരിക്കുന്നത് ലക്ഷങ്ങൾ.കലാഭവന്‍ മണിയുടെ വാഹനങ്ങള്‍ ലേലത്തിനു.തുരുമ്പില്‍ നിന്നും രക്ഷ.ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു എല്ലാം വ്യവസ്ഥ ആയി വന്നത് ആയിരുന്നു.നല്ല രീതിയില്‍ പോകുന്നതിനു ഇടയിലാണ് എവിടേയോ ഒന്ന് പിഴക്കുന്നത്.മദ്യം മനുഷ്യനെ മയക്കി കിടത്തും കരളിനെ കവര്‍ന്നു തിന്നും എന്നാലും അതൊരു അഭയം ആയി കണ്ടു ആരുടേയും വാക്കിനു വില കല്‍പ്പിക്കാതെ ഡോക്റ്റര്‍മാരെ വിശ്യസിക്കാതെ തുടര്‍ന്ന് കൊണ്ടിരിക്കും.

അങ്ങനെ ഇല്ലാതെ ആയതാണ് നമ്മുടെ സ്വന്തം കലാഭവന്‍ മണി എന്ന മണിചെട്ടനെ.ഓട്ടോറിക്ഷ മുതല്‍ ആടംഭര വാഹനങ്ങള്‍ വരെ സ്വന്തം ശേഖരത്തില്‍ ഉള്ള മണി ചേട്ടന്‍ മരണത്തിനു കീഴടങ്ങിയിട്ടു മൂന്നു വര്ഷം കഴിഞ്ഞിരിക്കുന്നു.ആ ദിവസത്തില്‍ മണി ചേട്ടന്റെ ആരാധിക ഒരു എഫ്ബി പോസ്റ്റ്‌ ഇട്ടതു ഇങ്ങനെ ആയിരുന്നു മണിച്ചേട്ടന്‍ നമ്മെ വിട്ടു പിരിഞ്ഞു വര്ഷം മൂന്നു ആകുന്നു.എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓർമകൾ നമ്മെ തേടി എത്താറുണ്ട്.അതാകും മണിച്ചേട്ടൻ ഇപ്പോളില്ല എന്ന തോന്നൽ നമ്മളിൽ ഇല്ലാതായത് .

ഒന്നുമില്ലായ്മയിൽനിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികൾക്കും അറിയാം..അയാൾ ഒരായുസിൽ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങൾ ഈ അടുത്ത് കാണുകയുണ്ടായി.ഈ ചിത്രങ്ങൾ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഉള്ളവയാണ്.ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ.എന്നാൽ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങൾ മിക്കതും
പൂർണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാൻ കഴിഞ്ഞു.ഈ വാഹങ്ങൾ മണിച്ചേട്ടന്റെ കുടുമ്ബതിന് വേണ്ടങ്കിൽ ലേലത്തിന് വെക്കൂ,അദ്ദേഹത്തിന്റെ ആരധകർ അത് വാങ്ങിക്കോളും.ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവർ അത് നോക്കിക്കൊള്ളും ..ഇങ്ങനെ നശിക്കുന്നത് കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വേദന .ഇന്ന് ഈ ചിത്രങ്ങൾ കണ്ടപ്പോൾ ഇത്രയെങ്കിലും പറയണം എന്ന് തോന്നി…

Leave a Reply

Your email address will not be published.