കാവ്യാമാധവന്‍ തിരിച്ചെത്തുന്നത് എന്തിനാണെന്നറിയുമോ.ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ കാവ്യാമാധവന്‍ ദിലീപുമായുളള രണ്ടാം വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. തങ്ങള്‍ക്കിടയിലേക്ക് കുഞ്ഞുമകള്‍ മഹാലക്ഷ്മി കൂടി എത്തിയതോടെ കാവ്യ തിരക്കിലായിരുന്നു. എന്നാലിപ്പോള്‍ കാവ്യ വെളളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു എന്ന സൂചന എത്തിയതോടെ ആരാധകര്‍ ആഹ്‌ളാദത്തിലാണ്.
പൂ കാലം വരവായി എന്ന ചിത്രത്തിലൂടെ ബാല താരമായി സിനിമയില്‍ എത്തിയ മലയാളികളുടെ പ്രിയ താരം ആയി മാറിയ ആളാണ് കാവ്യ.വിടര്‍ന്ന കണ്ണും നീണ്ട മുടിയുമൊക്കെ ശാലീന സുന്ദരി ആയി എത്തിയ കാവ്യയെ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു.അഭിനയ്ത്രി എന്നതില്‍ ഉപരി നര്‍ത്തകി കൂടിയാണ് കാവ്യ.കലാ തിലക പട്ടം എല്ലാം നേടിയാണ് കാവ്യ സ്ക്രീനിലേക്ക് വരുന്നത്.ദിലീപ് നായകന്‍ ആയ ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക ആയി അരങ്ങേറ്റം കുറിക്കുന്നത്.