June 1, 2023

ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക്

ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക്.നീണ്ട ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണു ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് തിരിച്ചു എത്തുന്നത്.ജഗതിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ഈ തിരിച്ചു വരവ്.പഴയ കാല ജീവിത രീതിയിലൂടെ ഉള്ള സഞ്ചാരവും സുഹൃത്ത്ക്കളും ആയി ഉള്ള ഇടപെടലും എല്ലാം അദ്ധേഹത്തിന്റെ അവസ്ഥക്ക് കാര്യമായ പുരോഗതി ഉണ്ടാക്കും എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

നീണ്ട ഇടവേളക്ക് ശേഷം ക്യാമറക്ക്‌ മുന്നില്‍ എത്തുന്ന ജഗതിയെ വീണ്ടും വെല്‍ക്കം ചെയ്തു ക്യാമറക്ക് മുന്നില്‍ എത്തിച്ചത് പട്ടണം ഷാ ആണ്.ജഗതി അഭിനയ രംഗത്തേക്ക് വഴി ഒരുക്കുന്ന പുതിയ പരസ്യത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ബുധനഴ്ച വൈകീട്ട് ആയിരുന്നു നടന്നത്.ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക്.

Leave a Reply

Your email address will not be published.