December 6, 2022

കൊന്നതോ അതോ സ്വഭാവിക മരണമോ മണിയുടെ മരണത്തിലെ ചുരുള്‍ അഴിയുമോ

കൊന്നതോ അതോ സ്വഭാവിക മരണമോ മണിയുടെ മരണത്തിലെ ചുരുള്‍ അഴിയുമോ .കലാഭവന്‍ മണിയെ കൊലപ്പെടുത്തിയതോ അതോ സ്വഭാവിക മരണമോ?മണിയുടെ മരണത്തിലെ ചുരുള്‍ അഴിയുമോ?കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള നുണ പരിശോധനയില്‍ തീരുമാനം ആകുമോ?ആരാധക ലോകവും മലയാള സിനിമ ലോകവും ഉറ്റു നോക്കുന്ന കാര്യമാണിത്.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടു സുഹൃത്തുക്കള്‍ ആയ നടന്‍ ജാഫര്‍ ഇടുക്കി അടക്കം ഉള്ളവരുടെ നുണ പരിശോധന നടത്തണം എന്ന് സി ബി ഐയുടെ ആവശ്യം എറണാകുളം സീജിഎം കോടതി പരിഗണിക്കുമ്പോള്‍ സിനിമ ലോകവും പ്രേക്ഷക ലോകവും ഉറ്റു നോക്കുകയാണ്.നുണ പരിശോധനക്ക് തയ്യാര്‍ ആണെന്ന് ജാഫര്‍ ഇടുക്കി അടക്കം മണിയുടെ ഏഴു സുഹൃത്തുക്കള്‍ കോടതിയില്‍ അറിയിച്ചിരുന്നു.

ഈ പാശ്ചാതലതില്‍ കോടതി തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.കലാഭവന്‍ മണിയുടെ പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനു ഉള്ളി വിഷാംശം ഉണ്ടെന്നു സി ബി ഐ കണ്ടെത്തിയിരുന്നു.ഇതിനെ തുടര്‍ന്ന് ആയിരുന്നു സുഹൃത്തുക്കളോടു നുണ പരിശോധനക്ക് തയാര്‍ ആവാന്‍ ആവശ്യപ്പെട്ടത്.ഫോറന്‍സിക് പരിശോധന ഫലങ്ങളുടെ വൈരുധ്യം അടക്കം ചൂണ്ടി കാട്ടി മണിയുടെ സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി സി ബി ഐ അന്വേഷണത്തിനു ഉത്തരവ് ഇട്ടത്.

Leave a Reply

Your email address will not be published.