പാപ്പയെ അഭിനയിച്ചതിനു ഞാന്‍ നേരിട്ട ശാരീരിക പ്രശ്നങ്ങള്‍ പെരന്പിലെ പാപ്പയ ആയി അഭിനയിച്ച പെണ്‍കുട്ടി മലയാളി ആണെന്ന് അറിയുമോ?പേരന്‍പിലെ പാപ്പയെ ചിത്രം കണ്ടവര്‍ ആരും തന്നെ മറക്കില്ല. സാധിക വെങ്കിടേഷ് എന്ന കൗമാരക്കാരിയാണ് ചിത്രത്തില്‍ പാപ്പയായി മമ്മൂട്ടിക്കൊപ്പം മത്സരിച്ചത്. ഇപ്പോള്‍ താന്‍ പാപ്പയാകാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളെ കുറിച്ചും തന്റെ കുടുംബത്തെകുറിച്ചുമെല്ലാം സാധിക മനസു തുറന്നിരിക്കയാണ്.
പെരംബ് സംവിധായകന്‍ രാം സംവിധാനം ചെയ്ത തങ്ക മിന്കള്‍ എന്ന ചിത്രം വഴിയാണ് എട്ടു വയസുകാരി ചെല്ലമ്മ ആയി അഭിനയിച്ചു കൊണ്ട് ഈ താരം രംഗത്ത് വരുന്നത്.ആ ചിത്രത്തില്‍ സാധികയുടെ അച്ഛന്‍ കഥാപാത്രം ചെയ്തത് ഈ രാം തന്നെ ആയിരുന്നു.അതിനാല്‍ തന്നെ സാധിക തന്റെ ഗോഡ് ഫാതര്‍ ആയി കാണുന്നതും ഈ രാമിനെ തന്നെയാണ്.
ചെല്ലമ്മ നിനക്ക് അടുത്ത നാഷണല്‍ അവാര്‍ഡ് ലഭിക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് രാം സാധികയെ പെരംബിലെക്ക് ക്ഷണിക്കുന്നത്.അത് വലിയ കാര്യം ആയി തനിക്ക് തോന്നിയില്ല എങ്കിലും മമ്മൂട്ടി സാറിന്റെ കൂടെയാണ് നീ അഭിനയിക്കാന്‍ പോകുന്നത് എന്ന് രാം സാര്‍ പറഞ്ഞതോടെ അയ്യയോ എന്നാണ് താന്‍ മറുപടി പറഞ്ഞത് എന്ന് സാധിക പറയുന്നു.വളരെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ആയിരുന്നു പാപ്പ എന്ന് സാധിക പറയുന്നു.
പാപ്പയെ മനസ്സില്‍ കൊണ്ട് വരാന്‍ വേണ്ടി സ്റ്റാറ്റിസ്റ്റിക്സ് കുട്ടികളെ കുറിച്ച് സാധിക പഠിച്ചു.പാപ്പയ്ക്ക് വേണ്ടി താന്‍ ഏഴു തരത്തില്‍ ഉള്ള നടത്തം ഏഴു തരത്തില്‍ ഉള്ള ചിരികള്‍ ഇതൊക്കെ പഠിച്ചു.ഇതെല്ലം ചേര്‍ന്ന ഒന്നാണ് ഈ കഥാപാത്രം.ഷൂട്ടിംഗ് നടക്കുന്നതിനു രണ്ടു ദിവസം മുന്പ് ആയിരുന്നു പാപ്പ എങ്ങനെ നടക്കണം എന്ന് തീരുമാനിച്ചത്.സാധിക പറയുന്നു.