വീട് നല്‍കാമെന്നു പറഞ്ഞ മഞ്ജു പറ്റിച്ചു ആദിവാസികള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നു .കൊച്ചി സംഭവത്തിനു ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് മഞ്ജു വാര്യര്‍.നടി മഞ്ജു വാര്യര്‍ വീട് നല്‍കാം എന്ന് പറഞ്ഞു പറ്റിച്ചു എന്ന് വയനാട് പറക്കുരി കോളനിയിലെ ആദിവാസികള്‍ ആണ് ആരോപണം ഉന്നയിച്ചത്.ഒന്നര വര്ഷം മുന്പ് ആയിരുന്നു വീട് വാഗ്ദാനം നല്‍കി കൊണ്ട് മഞ്ജു വാര്യര്‍ ആദിവാസി കോളനിയില്‍ എത്തിയത്.
ജില്ല ഭരണ കൂടവുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് കൊണ്ട് പദ്ധതിയും തയ്യാര്‍ ആക്കി.പക്ഷെ നാള്‍ ഇത് വരെ ആയിട്ടും പ്രാരഭ പ്രവര്‍ത്തനം നടത്തിയ്യില്ല എന്നാണ് ആദിവാസികളുടെ ആക്ഷേപം.
57 കുടുംബങ്ങള്‍ ആണ് കോളനിയില്‍ താമസിക്കുന്നത്.മഞ്ജു വാര്യരുടെ വാഗ്ദാനം വന്നതോടെ മറ്റു പദ്ധതി ഒന്നും ഇവര്‍ക്ക് ലഭിക്കാതെ ആയി.
വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണം നടത്തുന്നതിനോ സഹായം ലഭിക്കുന്നില്ല.ഈ സാഹചര്യത്തില്‍ ആണ് ആദിവാസികള്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്.ഫെബ്രുവരി 13 നു തൃശൂരില്‍ ഉള്ള വീടിനു മുന്നില്‍ വീട് കെട്ടി സമരം നടത്തും എന്ന് ആദിവാസികള്‍ വയനാട്ടില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.നേരത്തെ മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്ത സജീവം ആയിരുന്നു എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നും അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ് ആണെന്നും നടി മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.