ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗ്യതാരമായി മാറിയ നടിയാണ് അപര്‍ണബാലമുരളി. സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചാണ് മലയാളത്തിലെ യുവനടി അപര്‍ണാ ബാലമുരളി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. സത്രീ വിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്ന മലയാളം സനിമകളെ ആവിഷ്‌കാര സ്വാതന്ത്യമായി കാണാനാകില്ലെന്ന അപര്‍ണയുടെ നിലപാടിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്. അപര്‍ണ അഭിനയിച്ച ഒരു ചിത്രത്തിലെ ഡയലോഗുകളെ കൂട്ടിച്ചേര്‍ത്താണ് വിമര്‍ശനം.
മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയമായ താരമാണ് അപര്‍ണ്ണ ബാലമുരളി.ഗായിക ആയും നായിക ആയും അപര്‍ണ്ണ ശ്രദ്ധിക്കപ്പെടുക ആയിരുന്നു.ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട കഥാപാത്രം ചെയ്ത് ശ്രദ്ധിക്കപ്പെടുക ആയിരുന്നു നടി.ഇപ്പോള്‍ സിനിമയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് അപര്‍ണ്ണ വ്യക്തമാക്കിയ നിലപാടാണ് അപര്‍ണ്ണക്ക് വിനയായത്.തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുമ്പോള്‍ ആയിരുന്നു സിനിമയിലെ സ്ത്രീ വിരുദ്ധത ചൂണ്ടി കാണിച്ചു കൊണ്ട് അപര്‍ണ്ണ ബാല മുരളി സംസാരിച്ചത്.സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രംഗത്തെ മലയാള സിനിമ മഹത്യ വല്‍ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത് എന്നും താരം പറഞ്ഞു.