കലാഭവന്‍ മണിയുടെ മരണം സാബു മോനെയും ജാഫര്‍ ഇടുക്കിയെയും കുടുക്കി സി ബി ഐ .ഏറെ വിവാദങ്ങള്‍ തീര്‍ത്ത മരണമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. മണിയുടെ മരണത്തിന് പിന്നാലെ സി.ബി.ഐ അന്വേഷണം വരെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുകയും ചെയ്തു. മരണത്തില്‍ മണിയുടെ ചില സുഹൃത്തുക്കള്‍ക്കും പങ്കുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാലിപ്പോള്‍ സംഭവത്തില്‍ മണിയുടെ സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കം ഏഴുപേര്‍ നുണപരിശോധനയ്ക്ക് വിധേയനാകാന്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. പരിശോധനയ്ക്ക് വിധേയരാണ് ഇവര്‍ കോടതിയെ അറിയിച്ചു.
ജാഫര്‍ ഇടുക്കി സാബു മോന്‍ ടി എ അരുണ്‍ മുരുകന്‍ എന്നിവരാണ് നുണ പരിശോധന നടത്താന്‍ തയ്യാര്‍ ആണെന്ന് കോടതിയെ അറിയിച്ചത്.അന്വേഷണം ഉടന്‍ പൂര്‍ത്തി ആക്കി റിപ്പോര്‍ട്ട് നല്‍കും എന്നാണ് സി ബി ഐ പറയുന്നത്.