നിലപാട് എടുത്തതിന്റെ പേരില്‍ ഞാന്‍ അനുഭവിച്ചത്.. പൃഥിരാജ് പറയുന്നു.മലയാളത്തില്‍ പല കാര്യങ്ങളിലും കര്‍ക്കശമായ നിലപാട് എടുത്ത പല നടിമാരും ഇപ്പോള്‍ കാര്യമായ സിനിമകളില്‍ ഇല്ലാതെ തഴയപ്പെട്ടു കഴിഞ്ഞിരിക്കുന്നത്.
മാനസിക പീഡനം മുതല്‍ കാസ്റ്റിങ്ങ് കൗച്ച് വിവാദത്തിലും, നടിയെ ആക്രമിച്ച കേസില്‍ ശരിക്കൊപ്പം നിന്നതിനുമൊക്കെ നടി പാര്‍വതിയും റിമയും രമ്യ നമ്പീശനും സിനിമാ മേഖലയില്‍ നിന്നും ഏറെ പീഡനം അനുഭവിച്ചു. ഈ അവസരത്തില്‍ ഇപ്പോള്‍ തുറന്നുപറച്ചിലുമായി നടന്‍ പൃഥിരാജ് രംഗത്തെത്തിയിരിക്കയാണ്. നടിമാര്‍ മാത്രമല്ല നടന്‍മാരും പീഡനത്തിന് ഇരയാകുന്നുവെന്ന വെളിപ്പെടുത്തലാണ് പൃഥി നടത്തിയിരിക്കുന്നത്.
മാധ്യമം ആഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥിരാജ് തന്റെ നിലപാട് വ്യക്താമാക്കിയത്.
സിനിമയില്‍ നല്ല രീതിയില്‍ സജീവം ആയിരുന്ന പാര്‍വതി നിലപാടുകളുടെ പേരില്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിയപ്പോള്‍ ആണ് പൃഥിരാജ് താനും അത്തരത്തില്‍ അവഗണിക്കപ്പെട്ടു എന്ന് തുറന്നു പറയുന്നത്.
നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ട ആള്‍ ആണ് താന്‍ എന്നും പൃഥിരാജ് പറയുന്നു.ഈ പ്രസ്താവനയിലൂടെ അമ്മയെ പൃഥിരാജ് അപമാനിച്ചു എന്ന നിലപാട് ഉയരുന്നുണ്ട്.എന്നാല്‍ അമ്മക്ക് എതിരെ പൃഥിരാജ് ഒന്നും പറഞ്ഞിട്ടില്ല എന്നാണ് അമ്മയുടെ പ്രസിഡന്റ് ആയ മോഹന്‍ലാല്‍ പറയുന്നത്.