November 28, 2022

പിണറായിയെ വാഴ്ത്തിയ വിജയ്‌ സേതുപതിക്ക് സോഷ്യല്‍ മീഡിയയില്‍ തല്ലും തലോടലും

പിണറായിയെ വാഴ്ത്തിയ വിജയ്‌ സേതുപതിക്ക് സോഷ്യല്‍ മീഡിയയില്‍ തല്ലും തലോടലും .ശബരി മല വിഷയത്തില്‍ കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍റെ നിലപാടാണ് ശേരിയെന്നു അഭിപ്രായം പറഞ്ഞ നടന്‍ വിജയ്‌ സേതുപതിക്ക് സോഷ്യല്‍ മീഡിയയുടെ തല്ലും തലോടലും.
ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താന്‍ പിണറായി വിജയന്‍റെ കടുത്ത ആരാധകന്‍ ആണെന്നും ശബരി മല വിഷയം പോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്ത രീതി ആകര്‍ഷിച്ചു എന്നും വിജയ്‌ സേതുപതി വ്യക്തമാക്കിയത്.

ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിജയ്‌ സേതുപതിയെ പിന്തുണച്ചു കൊണ്ടും വിമര്‍ശിച്ചു കൊണ്ടും നിരവധി പേര്‍ വന്നിരിക്കുന്നത്.വിജയ്‌ സേതുപതിയുടെ ഫെയ്സ്ബുക്ക് പേജില്‍ വിമര്‍ശനവും പ്രതിഷേധവും ഒരു പോലെ ഉയരുകയാണ്.

സേതു പതിയുടെ പോസ്റ്റുകള്‍ക്ക് താഴെ മലയാളത്തില്‍ കമന്റുകളുമായിയാണ് ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്.താന്‍ ആരാ ശബരി മല വിഷയത്തില്‍ അഭിപ്രായം പറയാന്‍ എന്നാണ് പല കമന്റുകളും ചോദിക്കുന്നത്.അതെ സമയം സേതു പതിയുടെ നിലപാടിനെ പിന്തുണചു കൊണ്ടും രംഗത്ത് വന്നിട്ടുണ്ട്.ഒരു ചാനല്‍ പരിപാടിയില്‍ പിണറായി വിജയന് ഒപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചു എന്ന് വിജയ്‌ സേതുപതി പറഞ്ഞിരുന്നു.അദ്ദേഹം വന്നപ്പോള്‍ എല്ലാവരും നിഷ്പരായി.ഹെഡ് മാസ്റ്ററെ കാണുമ്പോള്‍ സ്കൂള്‍ കുട്ടികള്‍ നിശബ്ദരാകുന്നത് പോലെയാണ് എനിക്ക് അപ്പോള്‍ തോന്നിയത് സേതു പതി പറയുന്നു.

Leave a Reply

Your email address will not be published.