മറക്കാന്‍ പറ്റോ കൊച്ചിന്‍ ഹനീഫയെ ആരെയും വിറപ്പിക്കുന്ന വില്ലന്‍ ആയി രംഗത്ത് വന്നു ആരെയും ചിരിപ്പിക്കുന്ന കൌതുകം ആയി മാറിയ ആ തടിച്ചു കറുത്ത മനുഷ്യനെ.സത്യത്തില്‍ ദിലീപ് അര്‍ജുനന്‍ ആണെങ്കില്‍ പേര് തെളിയിച്ച കൃഷ്ണനാണ് കൊച്ചിന്‍ ഹനീഫ.ദിലീപിന്റെ തേരോട്ടത്തില്‍ എല്ലാ വിജയത്തിലും കൂടെ ഉള്ള നിറ സാന്നിധ്യം ആയിരുന്നു കൊച്ചിന്‍ ഹനീഫ.പഞ്ചാബി ഹൌസ് പറക്കും തളിക സീ ഐ ഡി മൂസ മീശ മാധവന്‍ വേണ്ട ഒത്തിരി സിനിമകള്‍ ഉണ്ട് ഇരുവരുടെതുമായി.
ഈ ഹിറ്റ് സിനിമ വഴിയാണ് ദിലീപ് ജനപ്രീതി കൂടുതല്‍ നേടിയത്.കൊച്ചിന്‍ ഹനീഫയ്ടെ കുടുംബം അടക്കം ദിലീപിനോട് ഒരുപാട് കടപ്പെട്ടിട്ടുണ്ട്.ആയതിനാല്‍ ദിലീപിന്റെ നന്മകളെ കുറിച്ച് പറയാന്‍ കൊച്ചിന്‍ ഹനീഫയ്ടെ ഭാര്യക്ക് നൂറു നാക്കാണ്.
ദിലീപ് സഹോദരനെ പോലെ ആയിരുന്നു.എന്ത് വിഷമം ഉണ്ടെങ്കിലും ആ മനുഷ്യനോടു പറയാം.ദിലീപ് ഉള്ളപ്പോള്‍ നമുക്ക് ആരൊക്കെയോ ഉള്ള പോലെ തോന്നും.എത്ര തിരക്കില്‍ ആണെങ്കിലും നമ്മുടെ പ്രശ്നം പറഞ്ഞാല്‍ അദ്ദേഹം പരിഹരിച്ചു തരും.കൊച്ചിന്‍ ഹനീഫയുടെ ഭാര്യയുടെ വാക്കുകള്‍ ആണിത്.
കൊച്ചിന്‍ ഹനീഫയുടെ മക്കളുടെ പഠന ചിലവ് താര സംഘടന ഇപ്പോഴും ഏറ്റെടുത്തിട്ടില്ല ജീവിതത്തിലെ ദുരിതത്തിന് ഇടയിലും ആരോടും പരിഭവം പറയാതെ കൊച്ചിന്‍ ഹനീഫ കുടുംബം .
ദിലീപ് ഞങ്ങളോട് കാണിക്കുന്ന കരുതലും സ്നേഹവും വാകുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ല.ഇക്ക പോയ ശേഷം സിനിമ രംഗത്ത് നിന്ന് ആദ്യമായി സഹായം വന്നത് ദിലീപില്‍ നിന്നും ആയിരുന്നു.താര സംഘടന ആയ അമ്മയുടെ പക്കല്‍ നിന്നും സഹായം ലഭിക്കും മുന്പ് തന്നെ ദിലീപ് സഹായം നല്‍കി തുടങ്ങിയിരുന്നു.
സ്വന്തം കുടുംബത്തിലെ ഒരു അംഗം പോലെ ഞങ്ങളുടെ കുടുംബത്തെ ദിലീപ് നോക്കിയിരുന്നു.താന്‍ ചെയ്ത നല്ല കാര്യങ്ങള്‍ പറയരുത് എന്ന് ദിലീപ് പറഞ്ഞത് കൊണ്ട് കൂടുതല്‍ പറയുന്നില്ല കൊച്ചിന്‍ ഹനീഫയുടെ ഭാര്യ കൂട്ടി ചേര്‍ത്തു.
ഒന്ന് മാത്രം പറയാം ഒരു വിളിപ്പാട് അകലെ വിളിച്ചാല്‍ ഓടി വരാന്‍ ദിലീപ് ഉണ്ട്.അഥവാ ഫോണ് എടുക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ കുറച്ചു കഴിഞ്ഞു സോറി ഇത്താ എന്ന് വിളിക്കും .ഒരിക്കലും ദിലീപ് എന്ന വ്യക്തി അങ്ങനെ ഒന്നും ചെയ്യില്ല എന്ന് അദ്ധേഹത്തെ അടുത്ത് അറിയുന്നവര്‍ക്ക് അറിയാം അങ്ങനെ ആവാന്‍ ദിലീപിന് ആവില്ല എന്തായാലും ഒരു ദിവസം സത്യം ജയിക്കും കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫസീല പറയുന്നു