പ്രശസ്ത ചലചിത്ര നിരൂപകൻ ടെറിക്ക് മാല്‍ക്കം ഒരിക്കൽ മമ്മൂട്ടിയെ കുറിച്ച് ഇങ്ങനെയാണ് എഴുതിയത് ഒരു നടനു ഹോളിവുഡ് നടന്മാരെ വെല്ലുന്ന രീതിയിൽ അഭിനയിക്കാനും പ്രേക്ഷകരെ സ്വന്തം കഴിവുകൊണ്ട് പിടിച്ചിരുത്താനും കഴിയുന്നുണ്ട് പക്ഷേ അയാൾക്ക് വേണ്ട രചന പരവും സാങ്കേതികപരമായ പിന്തുണ എത്രത്തോളം ഇന്ത്യൻ സിനിമക്ക് കൊടുക്കാൻ കഴിയുന്നുണ്ട് കരിയറിലെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും യുവാക്കളെ വെല്ലുന്ന ഊർജ്ജവുമായി ശരിക്കും മാണിക്യം ആവുകയാണ് നമ്മുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി.
ഈ ദിവസമാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ആയ പേരമ്പ് റിലീസായത് സിനിമ കണ്ടാൽ ഒന്നും പ്രവർത്തിക്കുന്നതല്ല മനുഷ്യൻറെ കണ്ണുനീർഗ്രന്ഥികൾ എന്ന ധാരണയും പേരന്പ് എന്ന പുതിയ തമിഴ് സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം തിരുത്തിക്കുറിച്ചിരിക്കുന്നു സത്യം പറഞ്ഞാൽ വ്യാവസായിക സിനിമയുടെ ഇമേജും ഹീറോയിസവും എല്ലാം ചേർന്ന ചങ്ങലയ്ക്ക് ഇട്ടിരിക്കുന്ന ഒരു മെഗാ താരത്തിന്റെ പുനർജനി ആണ് പേരെബ് നിസംശയം പറയാം .
ഇ വർഷം ദേശീയ അവാർഡിന് മത്സരിക്കാൻ മമ്മൂട്ടിയും ഉണ്ടാകും കാരണം കാബ്ബിലാത്ത കഥാപാത്രം ഒരുക്കി വാതിൽ അടച്ച് വച്ച് കുട്ടി മഹാനടനെ കൊണ്ട് കോമാളി വേഷം കെട്ടിക്കുന്ന മലയാളത്തിലെ സംവിധായകർക്ക് ഈ തമിഴ് ചിത്രം കണ്ടുപഠിക്കട്ടെ എത്ര ഖനനം ചെയ്താലും തീരാത്ത തീരാത്ത ഭാവങ്ങളുടെ അക്ഷര ഗനിയാണ് താന്‍ എന്ന് ഈ നടൻ തെളിയിച്ചു.
വേണുവിനെ മുന്നറിയിപ്പ് പത്തേമാരി യിലെ രംഗങ്ങൾ തുടങ്ങിയവ മാറ്റിവെച്ചാൽ സമീപ കാലത്ത് മമ്മൂട്ടിയുടെ പ്രതിഭ തെളിയിക്കുന്ന യാതൊരു വേഷവും കയ്യിൽ കിട്ടാറില്ലായിരുന്നു ഈ ടൈലർ മേട് ആരോ ജങ്ങൾക്ക് ഇടയിൽ മണ്ണി നിൽക്കുന്ന നാടൻ കഥാപാത്രം കൊടുത്ത സംവിധായകനോടും പ്രേക്ഷകർ കടപ്പെട്ടിരിക്കും ഇനി തീർത്തും മമ്മൂട്ടിയുടെ വൺമാൻഷോ അല്ല ഈ ചിത്രം അടിസ്ഥാനപരമായി ഒരു സംവിധായകന്റെ സിനിമ തന്നെയാണ് സാധാരണക്കാരനായ അച്ഛന്റെയും മകളുടെയും ജീവിതം പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ 12 അദ്ധ്യായങ്ങളായി പറഞ്ഞു തീർക്കുന്നത് കണ്ടപ്പോൾ മീൻ കി ഡുക്കിന്റെ തര്‍ക്കോ വീസ്കിയുടെയം ചില സിനിമകളാണ് ഓർത്തുപോകുന്നത്.
ഇന്ത്യൻ സിനിമയിൽ ഇനിയും അത്ഭുതങ്ങൾ കാട്ടാൻ കഴിവുള്ള ആളാണ് റാം എന്നു ഒരിക്കൽകൂടി തെളിയിക്കുകയാണ് പെരെന്പ് എന്ന ചിത്രം ദേശീയ അവാർഡ് നേടിയ തന്കമിങ്കല്‍ എന്ന ഒറ്റ പടം കണ്ടവർക്ക് അറിയാം റാമിന്റെ കഴിവ് പരീക്ഷണം ഒരുക്കാൻ ഏറെ വിമുഖത കാണിക്കുന്ന ഇന്ത്യൻ സംവിധായകറില്‍ നിന്നും വേറിട്ട പാത ഒരുക്കാൻ ഉള്ള ശ്രമങ്ങൾ പ്രശംസനീയം തന്നെയാണ് നല്ല സിനിമയെ സ്നേഹിക്കുന്ന സാധാരണക്കാരനും ഇഷ്ടപ്പെടുമെന്ന് രീതിയിൽ ഒറ്റപ്പെട്ട പോലെ ഒരു മകളും പിതാവും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ നീങ്ങുന്നത് ആ സിനിമയുടെ വാക്കിൻറെ അർത്ഥം വലിയ സ്നേഹം എന്ന് തന്നെയാണ് അമുഥന്‍ എന്നാ ദീർഘകാലം ഗൾഫിൽ ജോലി ചെയ്ത് നാട്ടിൽ എത്തിയ ഒരു സാധാരണക്കാരൻ ആയ ടാക്സി ഡ്രൈവറുടെ റോളിലാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്.
പ്ലാസ്റ്റിക് പാരലിസ് എന്ന സവിശേഷമായ രോഗമുള്ള പാപ്പ എന്നു വിളിക്കുന്ന തൻറെ മകളാണ് അയാൾക്ക് എല്ലാമെല്ലാം പത്തു വർഷത്തിലേറെയായി ഗൾഫിൽ ജോലി ചെയ്തു തിരിച്ചെത്തുമ്പോൾ അയാൾ അറിയുന്നത് കൗമാരത്തിലേക്കു കടന്ന തൻറെ മകളെ തനിച്ചാക്കി ഭാര്യ മറ്റൊരാളുടെ ഇറങ്ങി പോകുന്നു എന്നതാണ് കൈവിരലുകൾ ഒടിഞ്ഞുതൂങ്ങി നാവു പുറത്തേക്കു തൂങ്ങി പിണഞ്ഞ കാലുമായി വെച്ച് നടക്കുന്ന തൻറെ മകൾക്ക് പിന്നീട് അയാൾ അമ്മയാവുക യായിരുന്നു കുട്ടി ആദ്യമൊന്നും അച്ഛനെ അംഗീകരിക്കുന്നില്ല സ്വന്തം ബന്ധുക്കൾപോലും ഒറ്റപ്പെടുത്താൻ തുടങ്ങുന്നതോടെ അയാൾ ഊട്ടിയിലെ ഏകാന്തമായ ഒരിടത്തേക്ക് മകളുമായി മാറുകയായിരുന്നു എന്നാൽ തടാകവും മഞ്ഞുമായി പ്രകൃതി അനുഗ്രഹിച്ച ആ നാട്ടിൽ നിന്ന് റിയൽ എസ്റ്റേറ്റ് മാഫിയകളുടെ കള്ളകളികൾ അയാളെയും മകളെയും വീണ്ടും നഗരത്തിൽ എത്തിക്കുന്നു . പിതാവും മകളുമായുള്ള ഇത്രയും ശക്തമായ ബന്ധമുള്ള രംഗങ്ങൾ മറ്റു സിനിമകളിൽ വന്നിട്ടില്ല
കടപ്പാട്