March 31, 2023

ആരോഗ്യവും സൗന്ദര്യവും ഉള്ള ശരീരം വേണോ എങ്കില്‍ ധൈര്യമായി ഇത് തയാറാക്കി കഴിച്ചു കൊള്ളുക

ആരോഗ്യവും സൗന്ദര്യവും ഉള്ള ശരീരം വേണോ എങ്കില്‍ ധൈര്യമായി ഇത് തയാറാക്കി കഴിച്ചു കൊള്ളുക.സ്പ്രൌട്സ് അഥവാ മുളപ്പിച്ച പയര്‍ അത് ഏതു പയര്‍ വര്‍ഗങ്ങള്‍ക്ക്കൊണ്ട് ഉണ്ടാക്കിയവ ആയാലും വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് .മുളപ്പിച്ച പയറില്‍ വൈറമിന്‍ എ, വിടമിന്‍ ബി, കോപ്പര്‍ ,ഇരുമ്പ്,സിങ്ക്,മഗ്നെസിയം ,കാത്സ്യം ഇവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു .

ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുവാനും ചര്‍മത്തില്‍ ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനും ചുളിവുകള്‍ ഇല്ലാതാക്കുന്നതിനുമുള്ള നല്ലൊരു വഴിയാണ് മുളപ്പിച്ച പയര്‍ അഥവാ സ്പ്രൌട്സ്.

കൊളസ്ട്രോള്‍ കുറക്കുന്നതിനും ,ശരീര ഭാരം ആരോഗ്യകരമായ രീതിയില്‍ കുറക്കുന്നതിനും ഏറ്റവും നല്ലൊരു മാര്‍ഗം ആണ് മുളപ്പിച്ച പയര്‍ .

മുളപ്പിച്ച പയറില്‍ ഒരു ഗ്ലാസ്‌ വെള്ളം ഒഴിച്ച ശേഷം ഒരു രണ്ടുമുതല്‍ അഞ്ചു മിനിട്ട് വരെ വേവിക്കുക .അതിന്റെ പച്ച ചുവ മാറാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ചെയുന്നത് .ശേഷം നമുക്ക് ആ വെള്ളത്തോടൊപ്പം തന്നെ ഇതിന്റെ സാലഡ് ഉണ്ടാക്കാം .ഇനി സലാഡ് എങ്ങനെയാണു തയാറാക്കുന്നത് എന്നല്ലേ നിങ്ങളുടെ സംശയം സലാഡ് ഉണ്ടാക്കുന്ന വിധം ചുവടെ കൊടുക്കുന്നു

സലാഡ് ഉണ്ടാക്കാനായി അല്‍പ്പം ഇഞ്ചി പച്ചമുളക് ,പോതിനയില ,മല്ലിയില ,തക്കാളി ,സവാള ,ഇവയെല്ലാം ചെറിയ കഷ്ണങ്ങള്‍ ആയി അരിഞ്ഞെടുക്കുക ,ഈ ചേരുവകള്‍ വെള്ളം കൂട്ടി ചൂടാക്കിയ മുളപ്പിച്ച പയറില്‍ ചേര്‍ക്കുക ഒപ്പം ആവശ്യത്തിനു തൈരും ചേര്‍ക്കുക ശേഷം ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക . .ഇനി ഇവിടെ പറഞ്ഞ പച്ചക്കറികള്‍ കൂടാതെ നിങ്ങള്ക്ക് നിങ്ങളുടെ ഇഷ്ടം അനുസരിച്ച് എന്ത് പച്ചക്കറി വേണം എങ്കിലും ഇതില്‍ ചേര്‍ക്കാവുന്നതാണ് .

ഇനി പച്ചക്കറികള്‍ ഉപയോഗിച്ച് സലാഡ് ഉണ്ടാക്കാന്‍ ഇഷ്ട്ടം ഇല്ലാത്തവര്‍ ആണ് നിങ്ങള്‍ എങ്കില്‍ പഴങ്ങള്‍ അരിഞ്ഞ ശേഷം അതിലേക്കു മുളപ്പിച്ച പയര്‍ ഇട്ടും നിങ്ങള്ക്ക് സലാഡ് ഉണ്ടാക്കാം .അസിടിടി ദഹനക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ നിങ്ങള്ക്ക് ഇല്ല എങ്കില്‍ മുളപ്പിച്ച പയര്‍ പച്ചക്ക് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

Leave a Reply

Your email address will not be published.