June 1, 2023

75ല്‍ നിന്നും 59 കിലോയിലെക്ക് ഭക്ഷണം കഴിച്ച് ഞാന്‍ തടി കുറച്ചത് ഇങ്ങനെ അശ്വതി ശ്രീകാന്ത് വെളിപ്പെടുത്തുന്നു.

75ല്‍ നിന്നും 59 കിലോയിലെക്ക് ഭക്ഷണം കഴിച്ച് ഞാന്‍ തടി കുറച്ചത് ഇങ്ങനെ .അശ്വതി ശ്രീകാന്ത് വെളിപ്പെടുത്തുന്നു.മലയാളികളുടെ പ്രിയ അവതാരികയും റേഡിയോ ജോക്കിയും എല്ലാമാണ് അശ്വതി ശ്രീകാന്ത്.ഒരു സമയത്ത് നല്ല വണ്ണം ഉണ്ടായിരുന്ന അശ്വതി ശ്രീകാന്ത് പിന്നീട് ആരാധകര്‍ക്ക് മുന്നില്‍ എത്തിയത് മെലിഞ്ഞു സുന്ദരി ആയിട്ടാണ്.
വിവാഹത്തിനും പ്രസവത്തിനും ശേഷം വണ്ണം കുറച്ചത് എങ്ങനെ എന്ന് ഇപ്പോള്‍ അശ്യതി വെളിപ്പെടുത്തിയിരിക്കുകയാണ്.
ഫ്ലവേഴ്സ് ചാനല് വഴി അവതാരിക ആയി എത്തിയ അശ്വതി ശ്രീകാന്ത് ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്.റേഡിയോ ജോക്കി ആയി കരിയര്‍ തുടങ്ങി എങ്കിലും അവതാരിക ആയി തിളങ്ങാന്‍ അശ്വതി ശ്രീകാന്ത്നു സാധിച്ചു.അതെ സമയം 75 കിലോ തൂക്കം ഉണ്ടായിരുന്ന താന്‍ വണ്ണം കുറച്ചത് എങ്ങനെ എന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്.ഹൃദയം നിറയുന്നത് വരെ കഴിക്കാന്‍ താല്പര്യം ഉള്ള ആള്‍ ആയിരുന്നു എന്നതിനാല്‍ തന്നെ ഭക്ഷണം ഉപേക്ഷിച്ച് ഒരു ഡയട്ടിംഗ് ചെയ്യാന്‍ താരം ഒരുക്കം അല്ലായിരുന്നു.

പിന്നീട് ഒരു ജിമ്മില്‍ ചേരുകയും ഫിറ്റ്നസ് ട്രയിനറെ കാണുകയും ചെയ്തു.തുടര്‍ന്ന് പ്രതേക ഡേയ്റ്റ് ട്രെയിനര്‍ ക്രമീകരിച്ചു തന്നു.അത് ഫോളോ ചെയ്തതോടെ നല്ല മാറ്റം കണ്ടു.രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കും.പിന്നെ ഒരു ഗ്ലാസ് ചെറു ചൂട് വെള്ളത്തില്‍ നാരങ്ങ നീരും തേനും ഒഴിച്ചത് കുടിക്കും അത് കഴിഞ്ഞു ഒരു മണിക്കൂര്‍ വര്‍ക്ക് ഔട്ട്‌.വ്യായാമം കഴിഞ്ഞു ഫ്രെഷ് ആയി വന്ന ശേഷം പ്രഭാത ഭക്ഷണം.വീട്ടില്‍ ഉണ്ടാക്കുന്ന അപ്പം പുട്ട് എന്നിവ കഴിക്കും എങ്കിലും ഒന്നോ രണ്ടോ മാത്രം കഴിക്കു.

പ്രോട്ടീന് വേണ്ടി മുട്ടയ്ടെ വെള്ള പ്രഭാത ഭക്ഷണത്തിന്റെ കൂടെ കഴിക്കും.ഒപ്പം തലേ ദിവസം രാത്രി വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു വെച്ച മൂന്നോ നാലോ ബദാമും.ധാരാളം വെള്ളം കഴിക്കും .രാവിലെ ഇടനീറത്തു സ്നാക് ആയി പഴം കഴിക്കും.ഉച്ചക്ക് ചോറ് ഒഴിവാക്കി ഗോതബു കൊണ്ടുള്ള വിഭവം കഴിച്ചു.തോരനും കഴിക്കും .വറുത്ത ഭക്ഷണം പൂര്‍ണമായും ഒഴിവാക്കി.മീനോ ചിക്കനോ കറികള്‍ മാത്രം കഴിക്കും.
വൈകീട്ട് ഒന്നോര്‍ രണ്ടോ ബിസ്ക്കറ്റ് പഴം കഴിക്കും.ചായ കാപ്പി മധുരം ഇടാതെ കുടിക്കും.രാത്രി ചപ്പാത്തി മാത്രം കഴിക്കും.

Leave a Reply

Your email address will not be published.