പാലുണ്ണിയും അരിമ്പാറയും തനിയെ കൊഴിഞ്ഞു പോകും ഇങ്ങനെ ചെയ്താൽ..തൊലിയുടെ നിറമോ അല്പം വെളുത്തതോ ആയ ചെറിയ മിനുസം ഉള്ള മുത്ത് പോലെ നടു ഭാഗം അല്പം കുഴിഞ്ഞു തടിച്ച രൂപത്തില്‍ ഉള്ള കുരുക്കള്‍ ആണ് പാലുണ്ണി.
പോക്സ് വൈറസാണ് ഈ പാലുണ്ണിക്ക് കാരണം.അഞ്ചു സെന്റി മീറ്റര്‍ വരെ ഉള്ള കുമിള ആയിട്ടാണ് പാലുണ്ണി ഉണ്ടാവുക.ഇത് പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ വെള്ള നിറത്തില്‍ ഉള്ള സ്രവം പുറത്തു വരും.ഈ വെളുത്ത സ്രവം ശരീരത്തില്‍ മറ്റു ഭാഗങ്ങളില്‍ തട്ടിയാല്‍ അവിടെയും പാലുണ്ണി ഉണ്ടാകുന്നു.മാത്രമല്ല ആ ഭാഗത്ത് കുഴി ഉണ്ടാവുകയും ചെയ്യുന്നു.അതിനാല്‍ പാലുണ്ണി കുത്തി പൊട്ടിക്കരുത്.
രണ്ടു തരം പാലുണ്ണി സാധാരണ ഉണ്ടാകും.
സാധാരണയായി ഉണ്ടാകാം എണ്ണ ഗ്രന്ഥി ശരിയായരീതിയിൽ പൂർണമായി വികസിക്കാത്തത് മൂലം ഉണ്ടാകുന്നതാണ് ഇതിൽ ആദ്യത്തെ തരം രണ്ടാമത്തെ തരം ചർമ്മത്തിലുണ്ടാകുന്ന പരിക്ക് ഫലമായി ഉണ്ടാകുന്നതാണ് സൂര്യ പ്രകാശം കൂടുതലായി തട്ടിയാലും പാലുണ്ണി ഉണ്ടാകും. പാലുണ്ണി ഒഴിവാക്കാൻ സഹായിക്കുന്ന നല്ല മാര്‍ഗമാണ് ആപ്പിള്‍ സിടര്‍ വിനാഗിരി.ഒരു കൊട്ടന്‍ എടുത്തു അത് അല്പം ഈ വിനാഗിരിയില്‍ മുക്കുക.ശേഷം ആ കോട്ടന്‍ പാലുണ്ണിയുടെ മുകളില്‍ വെച്ച ശേഷം തുണി എടുത്തു ചെറുതായി കെട്ടി വെക്കുക.ഒരു രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ ഇങ്ങനെ വെച്ച ശേഷം അത് എടുത്തു മാറ്റാം.
ഇങ്ങനെ ദിവസത്തില്‍ രണ്ടു പ്രാവശ്യം വീതം ചെയ്‌താല്‍ പാലുണ്ണി കൊഴിഞ്ഞു പോകുന്നതാണ്.