June 1, 2023

മുടി കട്ടി കുറയുന്നതിന് കാരണമെന്താണ്?

എല്ലാ ദിവസവും കുറച്ച്‌ മുടി കൊഴിയുന്നത് വളരെ സാധാരണമാണ്. ഇത് വിഷമകരമാണെങ്കിലും എല്ലാ മനുഷ്യര്‍ക്കും ശരാശരി ദിവസത്തില്‍ 80-100 മുടി വീതം നഷ്ടപ്പെടും. പക്ഷെ മുടികൊഴിച്ചിലിന്റെ അളവ് പെട്ടെന്ന് കൂടിയാലോ അല്ലെങ്കില്‍ പുതിയവ ഉണ്ടാകുന്നില്ലെങ്കിലോ നിങ്ങള്‍ ഒന്നുകൂടി ശ്രദ്ധിക്കേണ്ടതാവശ്യമാണ്. തുടര്‍ന്ന് വായിക്കുക.

മുടികൊഴിച്ചിലും ശോഷിക്കലും സംഭവിക്കാന്‍ കാരണമെന്ത്? കൃത്യമായി ഏതെന്ന് മനസ്സിലാക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടുന്നത്ര കാരണങ്ങളുണ്ട് ഇതിന്. ആദ്യം വേണ്ടത്, പരിഭ്രാന്തരാകാതിരിക്കുകയാണ് ഗവേഷണം തെളിയിക്കുന്നത് മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്ക് അവരുടെ ആയുഷ്കാലത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും മുടികൊഴിച്ചില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും അത് സാധാരണയായി പരിഹരിക്കപ്പെടുമെന്നുമാണ്.

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാരണങ്ങള്‍ ഇതാ:

പാരമ്ബര്യ കാരണങ്ങള്‍:
പല സമയത്തും, മുടി ശോഷിക്കുന്നത് പാരമ്ബര്യം കാരണം സംഭവിക്കാം. മുടിയുടെ അളവ് ക്രമേണ കുറയുന്നതായാണ് കാണപ്പെടുന്നത്.

പ്രതിപ്രവര്‍ത്തനം മൂലം
ഇതിനര്‍ത്ഥം , മുടി ശോഷിക്കുവാനും കൊഴിയാനും പുറമെ നിന്നുള്ള ചില കാരണങ്ങളുണ്ട് എന്നാണ്. ഇത് സമ്മര്‍ദ്ദം, മോശം ഭക്ഷണക്രമം, ചില രോഗങ്ങള്‍, മലിനീകരണം തുടങ്ങിയവയാകാം.

ഈ കാരണങ്ങളില്‍ ചിലത് നമുക്ക് വിശദമായി നോക്കാം:

1. അപര്യാപ്തത

പ്രോട്ടീന്‍, വിറ്റാമിന്‍ ബി 12, അയണ്‍ എന്നിവയുടെ അഭാവം മുടി ധാരാളം കൊഴിയാന്‍ കാരണമാകും. ചില ടെസ്റ്റുകള്‍ നടത്തിയാല്‍,.മുടികൊഴിച്ചിലിന് കാരണമാകുന്ന പോരായ്മകള്‍ നിങ്ങള്‍ക്ക് കണ്ടെത്താം .

അതിനെക്കുറിച്ച്‌ നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും? കൂടുതല്‍ പ്രോട്ടീന്‍, ഇലക്കറികള്‍, കാരറ്റ് എന്നിവ കഴിക്കുക. ചില സപ്ലിമെന്റുകളും ചേര്‍ക്കുക. വിറ്റാമിന്‍ ബി 12 പോലുള്ളവ മാംസാഹാരങ്ങളില്‍ നിന്ന് മാത്രമേ ലഭിക്കൂ എന്നതിനാല്‍ നിങ്ങള്‍ ഒരു സസ്യാഹാരിയാണെങ്കില്‍ സപ്ലിമെന്റുകള്‍ മാത്രമാണ് വഴി.

2. സമ്മര്‍ദ്ദം

സമ്മര്‍ദ്ദം മുടികൊഴിയാന്‍ കാരണമാകുമെന്നത് രഹസ്യമല്ല. സ്ട്രെസ്സ് ഹോര്‍മോണ്‍ ലെവലുകളെ ബാധിക്കുകയും, ഇത് തലമുടിയെ സ്വാധീനിക്കുകയും ചെയ്യും.

ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും? ധ്യാനം ഒരു നല്ല മാര്‍ഗ്ഗമാണ്. ഒരു ഇടവേള എടുക്കുക.
3. ക്രാഷ് ഡയറ്റുകള്‍

ശരിയായ പോഷകാഹാരം ആവശ്യത്തിന് ലഭിക്കാത്തത് തീര്‍ച്ചയായും നിങ്ങളുടെ ചര്‍മ്മത്തേയും മുടിയെയും ബാധിക്കും.

അതിനെക്കുറിച്ച്‌ നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും? നിങ്ങള്‍ക്ക് സമതുലിതമായ പോഷകാഹാരം ലഭിക്കുന്നുവെന്നും നന്നായി ഭക്ഷണം കഴിക്കുന്നുവെന്നും ഉറപ്പാക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതും വളരെ പ്രധാനമാണ്.

4. പ്രായം

ഇത് മുടിയുടെ കനത്തില്‍ കാര്യമായി പ്രതിഫലിക്കുന്ന ഒരു ഘടകമാണ്. ഇത് ഒരു സ്വാഭാവിക പ്രക്രിയയുമാണ്.

അതിനെക്കുറിച്ച്‌ നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും? ഒരു നല്ല എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ പുനരുജ്ജീവന പ്രക്രിയയെ സഹായിക്കും

Leave a Reply

Your email address will not be published.