പുതിയ നഗരമാവുമ്ബോള്‍ മിക്കവാറും ചര്‍മ്മങ്ങള്‍ക്കും പ്രശനമുണ്ടാവും. തിളക്കമുള്ള തലമുടി നിര്‍ജീവമാകുന്നു, മുഖക്കുരു പൊട്ടിമുളയ്ക്കുന്നു, കൈമുട്ടും ഉപ്പൂറ്റിയും അനിയന്ത്രിതമായ വിള്ളലുകളാല്‍ പ്രതിഷേധിക്കുന്നു. ഒരു പുതിയ സ്ഥലത്തേക്ക് നീങ്ങുമ്ബോള്‍ അഭിമുഖീകരിക്കുന്ന മലിനീകരണവും, സമ്മര്‍ദ്ദവും, ഭക്ഷണക്രമത്തിലെ മാറ്റവും നല്‍കുന്ന ഭയത്തില്‍ നിന്നും രക്ഷപ്പെടുക എന്നത് ഏതൊരാള്‍ക്കും ബുദ്ധിമുട്ടാണ്. പുതിയ കാലാവസ്ഥയുമായി സുഗമമായ ക്രമീകരണത്തിലേക്ക് നിങ്ങളുടെ ചര്‍മ്മത്തെ നയിക്കുന്ന ഈ നുറുങ്ങുകള്‍ പരിശോധിക്കുക.
1. ഈ മൂലകങ്ങളുമായി പൊരുത്തപ്പെടുക
ജലം- ജലത്തിന്റെ ഗുണനിലവാരം വിവിധ നഗരങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കും. ധാതുമിശ്രജലം ഉപയോഗിച്ചുകൊണ്ടിരുന്ന നിങ്ങള്‍, മൃദു ജലമുള്ള ഒരു നഗരത്തിലേക്ക് മാറുകയാണെങ്കില്‍ കുളിക്കുമ്ബോഴും മുഖം കഴുകുമ്ബോഴും അതിന്റെ പ്രഭാവം കാണുവാന്‍ കഴിയും. വ്യത്യസ്ത തരത്തിലുള്ള ജലവുമായി ബന്ധപ്പെടുമ്ബോള്‍ ചര്‍മ്മത്തിന്റെ പി.എച്ച് സംതുലിനത്തിലും മാറ്റം സംഭവിക്കുന്നു. വൃത്തിയാക്കിയ ശേഷം ആല്‍ക്കഹോള്‍ ഫ്രീ ടോണര്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക.
താപനില – ചൂട് കൂടുതലുള്ള കാലാവസ്ഥയിലേക്ക് മാറുന്നത് ചര്‍മ്മത്തെ കൂടുതല്‍ സചേതനമക്കുകയും ഇത് ചുവക്കുന്നതിനും വരളുന്നതിനും കാരണമാവുകയും ചെയ്യുന്നു. ചര്‍മ്മത്തെ മൃദുലമാക്കുവാന്‍ മഞ്ഞള്‍, റോസ് വാട്ടര്‍, ജമന്തിപ്പൂവ്, ചന്ദന പേസ്റ്റ് അല്ലെങ്കില്‍ വെള്ളരിക്ക മാസ്കുകള്‍ തുടങ്ങിയ പരീക്ഷിക്കുക.
ആര്‍ദ്രത- വായുവിലുള്ള ഈര്‍പ്പത്തിന്റെ അളവ് അനുസരിച്ച് ചര്‍മ്മത്തിന് ജലം ആവശ്യമാണ്. നിങ്ങള്‍ ഈര്‍പ്പം കുറഞ്ഞ സ്ഥലത്തേക്കാണ് നീങ്ങുന്നതെങ്കില്‍, ഒരു വീര്യം കൂടിയ മോയ്സ്ച്ചറൈസര്‍ ഉപയോഗിക്കുകയും നിങ്ങളുടെ കൈമുട്ടുകളിലും ഉപ്പൂറ്റിയിലും കാല്‍പാദങ്ങളിലും വീര്യം കൂടിയ ക്രീം ഉപയോഗിച്ച് പരിപാലിക്കുകയും ചെയ്യുക. കൂടുതല്‍ ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ നേരിയ തരത്തിലുള്ള മോയിസ്ച്ചറൈസറുകളും ക്രീമുകളും നന്നായി പ്രവര്‍ത്തിക്കുന്നു.
2. ശരിയായ ഭക്ഷണം കഴിക്കുക
നിങ്ങള്‍ ശീലിച്ചുവന്ന ഭക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമായ ഭക്ഷണങ്ങളായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയിലും തത്ഫലമായി ചര്‍മ്മത്തിലും വിവിധ തരത്തിലുള്ള പ്രഭാവങ്ങള്‍ ഉണ്ടാകുന്നു. പ്രാദേശികവും കാലികവുമായ ഭക്ഷണങ്ങള്‍ കഴിക്കുവാന്‍ ശ്രമിക്കുകയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാന്‍ നിങ്ങളുടെ ഉപാപചയത്തെ അനുവദിക്കുകയും ചെയ്യുക. ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. നിങ്ങളുടെ അടുക്കള സജ്ജമാക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ നിങ്ങള്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുകയും, മഞ്ഞള്‍, ഇഞ്ചി, ഇഞ്ചിപുല്ലുകള്‍ തുടങ്ങിയ പ്രകൃതിദത്ത പരിഹാരങ്ങള്‍ കഴിക്കുകയും ചെയ്യണം. .
3. സമ്മര്‍ദ്ദത്തെ പരാജയപ്പെടുത്തുക
മാറ്റം സമ്മര്‍ദ്ദമുണ്ടാക്കാം. പായ്ക്ക് ചെയ്യുന്നതിലും ഒരു പുതിയ സ്ഥലത്തേക്ക് മാറുന്നതിലും ഉള്ള സമ്മര്‍ദ്ദം ചര്‍മ്മത്തില്‍ എക്സിമ, സോറിയാസിസ് എന്നിവയായി പ്രകടമാകാം. കോര്‍ട്ടിസോള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ സമ്മര്‍ദ്ദം എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നു. സാലിസിലിക് ആസിഡുള്ള ശുദ്ധീകരണ ഉല്‍പ്പന്നങ്ങളാല്‍ ഇവയെ നേരിടുക. . യോഗയും ധ്യാനവും സമ്മര്‍ദ്ദത്തെ ഇല്ലാതാക്കാനും നിങ്ങളുടെ മുഖത്ത് തിളക്കം നിലനിര്‍ത്താനും സഹായിക്കും.
4. മലിനീകരണത്തിനെതിരായുള്ള കവചം
ഏതൊരു പ്രമുഖ ഇന്ത്യന്‍ സിറ്റിയിലേക്കും മാറുമ്ബോള്‍ നിങ്ങള്‍ ചര്‍മ്മ ആരോഗ്യത്തെ ബാധിക്കുന്ന വായു, ജല മലിനീകരണങ്ങളോട് പോരാട്ടം തുടങ്ങുകയായി. . മലിനീകരിക്കപ്പെട്ട വായുവും പുകയും ഓക്സിജന്‍ ആധാരമാക്കുന്ന ഫ്രീ റാഡിക്കലുകളുടെ കേടുപാടുകള്‍ വര്‍ദ്ധിപ്പിക്കും, ചര്‍മ്മത്തിന്റെ കൊളാജനിന്റെ വിഘടനത്തിന് ഇത് കാരണമാകും. ഇത് ചര്‍മ്മം അയഞ്ഞതായി കാണപ്പെടാന്‍ കാരണമാകും. വൈറ്റമിന്‍ സി പരീക്ഷിക്കുക, അത് തൊലിയില്‍ പ്രയോഗിച്ചാല്‍ പാരിസ്ഥിതിക കേടുപാടുകള്‍ മന്ദഗതിയിലാക്കും. ചര്‍മ്മം ദൃഢമാകുന്നത് ഒഴിവാക്കുവാന്‍, യാത്ര ചെയ്യുമ്ബോള്‍ നിങ്ങളുടെ തലയും മുഖവും കൈകളും മൂടുക.
ചുരുക്കത്തില്‍, ഒരു പുതിയ നഗരത്തിലേക്ക് മാറുന്ന സമ്മര്‍ദത്തില്‍ നിങ്ങളുടെ ചര്‍മ്മത്തെ അവഗണിക്കരുത്. ധാരാളം വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക കൂടാതെ ദിവസത്തില്‍ ഒരിക്കലെങ്കിലും ശുദ്ധ വായു ആസ്വദിക്കാനായി പാര്‍ക്കുകളും ഹരിതാഭമായ സ്ഥലങ്ങളും കണ്ടെത്തുക. നിങ്ങളുടെ ചര്‍മ്മം ഉടനടി സാഹചര്യങ്ങളോട് പൊരുത്തപ്പെടും!