ഹാലിറ്റോസിസ്” എന്നറിയപ്പെടുന്ന, വായ്നാറ്റം ഒരു രോഗമല്ലെങ്കിലും, അത് ഒരു സാമൂഹിക ശല്യമായേക്കാം. വായ്നാറ്റം ചില വായ് ശുചിത്വ ശീലങ്ങളാല്‍ സ്വയം മാറിയേക്കാവുന്ന ഒരു താല്‍ക്കാലിക ലക്ഷണമാകാം, അല്ലെങ്കില്‍ ചിലപ്പോള്‍ അത് പരിഹരിക്കപ്പെടേണ്ട ഒളിഞ്ഞുകിടക്കുന്ന ഒരു അസുഖം മൂലമാകാം. വായ്നാറ്റത്തിനെതിരെയുള്ള ചില സ്വാഭാവിക മാര്‍ഗങ്ങള്‍ നിങ്ങള്‍ തേടുന്നുവെങ്കില്‍, വായ്നാറ്റം തടയുവാനും ഭേദമാക്കുവാനും ഫലപ്രദമായ നിരവധി മാര്‍ഗങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. എന്നാല്‍, ആദ്യം, നമുക്ക് വായ്നാറ്റത്തിന്റെ കാരണങ്ങള്‍ നോക്കാം.
വായ്നാറ്റത്തിനുള്ള ചില പൊതുവായ കാരണങ്ങള്‍ ഇതാണ്
വായ് ശുചിത്വമില്ലായ്മയും ദഹനക്കുറവും ; ഉള്ളി, വെളുത്തുള്ളി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ പോലെയുള്ള ചില ആഹാര സാധനങ്ങള്‍ കഴിക്കുന്നത് ; വിട്ടുമാറാത്ത വായ് വരള്‍ച്ച ; നിങ്ങളുടെ വായിലുള്ള ; അണുബാധകള്‍ ; മോണ രോഗം ; മൂക്ക്, സൈനസസ് അല്ലെങ്കില്‍ തൊണ്ടയിലെ വീക്കം ; ചില മരുന്നുകള്‍ ; പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ; മറ്റു ചയാപചയ അവസ്ഥകള്‍, GERD., അപൂര്‍വ്വമായി ചില അര്‍ബുദങ്ങള്‍
വായ്നാറ്റം ചികിത്സിക്കാന്‍ ആയുര്‍വേദ പരിഹാരങ്ങള്‍
ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടില്‍, വായ് ശുചിത്വമില്ലായ്മയും ദഹനക്കുറവുമാണ് വായ്നാറ്റത്തിനുള്ള രണ്ട് മൂലകാരണങ്ങള്‍. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാരണം, ശരീരത്തിലും, വായിലും ബാക്ടീരിയ വളരുവാന്‍ ദഹനക്കുറവ് കാരണമാകുകയും, വായ്നാറ്റത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വായ്നാറ്റമെന്ന പ്രശ്നത്തെ മറച്ചു വയ്ക്കുകയല്ലാതെ, അതിന്റെ മൂലകാരണത്തെ ചികിത്സിക്കുന്ന ചില ഔഷധ സസ്യങ്ങളും ലളിതമായ ഗാര്‍ഹിക പരിഹാരങ്ങളും ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു.
1. പുതിന ഇല
വായ്നാറ്റത്തിനെതിരെ പോരാടുവാന്‍ ഏറ്റവും മികച്ച ഔഷധസസ്യമാണ് പുതിന. പകല്‍ കുറച്ച് പുതിന ഇലകള്‍ചവച്ചു നോക്കൂ.. നിങ്ങളുടെ വായിലെ ബാക്ടീരിയകള്‍ക്കെതിരെ പുതിന പോരാടുന്നു, അതേസമയം ഈ ഇലകളിലെ ക്ലോറോഫില്‍ ഒരു സ്വാഭാവിക മൗത്ത് ഫ്രഷ്നര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ ഇലകള്‍ ചവയ്ക്കുന്നത് നിങ്ങളില്‍ അതിന്റെ മിന്റി-ഫ്രഷ് രുചി നിലനിര്‍ത്തുന്നത് കൂടാതെ, ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നിങ്ങളുടെ വായില്‍ നിന്നും തുടച്ച് നീക്കുകയും ചെയ്യുന്നു.
2. ഗ്രാമ്ബൂ
ഗ്രാമ്ബൂവിന് ആന്റിബാക്ടീരിയല്‍ സവിശേഷതകള്‍ ഉണ്ട്. ഇത് ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ വായില്‍ നിന്നും ഇല്ലാതാക്കുവാന്‍ സഹായിക്കുന്നു. ഇവ നിങ്ങളുടെ ശ്വാസം പുതുമയുള്ളതാക്കുവാനും സഹായിക്കുന്നു. നിങ്ങളുടെ വായില്‍ ഏതാനും ഗ്രാമ്ബൂ കഷണങ്ങള്‍ ഇട്ട് നന്നായി ചവക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. നിങ്ങള്‍ക്ക് അവയുടെ ശക്തമായ ഫ്ലേവര്‍ താങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, ഗ്രാമ്ബൂ ചായ ഉണ്ടാക്കുകയോ അല്ലെങ്കില്‍ ഗ്രാമ്ബൂ അടിസ്ഥാനമാക്കിയുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിക്കുകയോ ചെയ്യുക.
3. ടീ ട്രീ ഓയില്‍
ബാക്ടീരിയകളെ ഇല്ലാതാക്കാനുള്ള തെളിയിക്കപ്പെട്ട ഒരു പരിഹാരമാണ് ടീ ട്രീ ഓയില്‍. ടീ ട്രീ ഓയിലിന്റെ ഫലങ്ങള്‍ക്ക് ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ വളരെവേഗം കീഴ്പെടുത്താന്‍ കഴിയുമെന്ന് പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വായ്നാറ്റത്തിനെതിരെ പോരാടുവാനും പൂര്‍ണ്ണമായ ശുദ്ധീകരണ ഫലത്തിനുമായി വായ് കഴുകുമ്ബോള്‍ ഇത് ഉള്‍പ്പെടുത്താവുന്നതാണ്.
4. പെരുംജീരകം
പെരുംജീരകത്തിന്റെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് വായ്നാറ്റത്തെ ചെറുക്കുവാന്‍ കഴിയും. കുറച്ച് പെരുംജീരകം ചവയ്ക്കുകയോ അല്ലെങ്കില്‍ അവ നിങ്ങളുടെ ചായയില്‍ ചേര്‍ക്കുകയോ ചെയ്യുക. ഈ വിത്തുകള്‍ ചവയ്ക്കുമ്ബോള്‍, അവ ഉമിനീര് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും വായ്നാറ്റത്തിന് കാരണമാകുന്ന അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു
5. ത്രിഫല
ആയുര്‍വേദത്തിലൂടെ പ്രകൃതി നല്‍കുന്ന ഒരു രത്നമാണ് ത്രിഫല. ഇത് വായ്നാറ്റത്തെ ചെറുക്കുക മാത്രമല്ല, ദഹനവ്യവസ്ഥയെ പൂര്‍ണമായി ശുദ്ധീകരിക്കുകയും ചെയ്യുന്നു,” ഡോ. മഹേഷ്, ആയുര്‍വേദ വിദഗ്ദ്ധന്‍അഭിപ്രായപ്പെടുന്നു..
ഡോക്ടര്‍ മഹേഷിനെ പോലെ, ആയുര്‍വേദ വിദഗ്ദ്ധര്‍, ഫലപ്രദമായ ദഹനം, പതിവ് വിസര്‍ജ്ജനം, നിര്‍വീര്യമാക്കല്‍ തുടങ്ങിയവയെ സഹായിക്കുന്ന പരമ്ബരാഗത ദഹന-സഹായ ഔഷധസസ്യമായ ത്രിഫല ശുപാര്‍ശ ചെയ്യുന്നു. ഇത് എന്തുകൊണ്ടെന്നാല്‍ സമതുലിതമായ ദഹനപ്രക്രിയയും വായുടെ ശുചിത്വവും കൈകോര്‍ത്തുപോകുന്നവയാണ്. ആയുര്‍വേദ കടകളില്‍ ഗുളിക അല്ലെങ്കില്‍ ടോണിക് രൂപത്തില്‍ ത്രിഫല ലഭ്യമാണ്.
വായ്നാറ്റം അകറ്റുവാനുള്ള വായ് ശുചിത്വ ശീലങ്ങള്‍
ആയുര്‍വേദ പാരമ്ബര്യത്തില്‍ നാക്ക് വൃത്തിയാക്കുന്നത് വായ് ശുചിത്വത്തിന്റെ ഭാഗമാണ് എന്തെന്നാല്‍ അത് നാക്കില്‍ നിന്നും മൃദുലമായ പ്ലേക്കുകളെ നീക്കം ചെയ്യുകയും, അങ്ങനെ വായ്നാറ്റത്തിന് കാരണമാകുന്ന നാക്കിലുള്ള ബാക്ടീരിയകളെ നീക്കംചെയ്യുകയും ചെയ്യുന്നു.
ദിവസം മൂന്ന് പ്രാവശ്യം പല്ല് വൃത്തിയാക്കണമെന്ന് ആയുര്‍വേദ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു(മിന്റ് അടിസ്ഥാനമായുള്ള ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നതിന് മുന്‍ഗണന) – ഉണര്‍ന്നതിന് ശേഷം ഒരു പ്രാവശ്യം, ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഒരു പ്രാവശ്യം, പകല്‍ ഭക്ഷണത്തിനു ശേഷം ഒരു പ്രാവശ്യം. പല്ലിലെ പോടുകളും, വായ്നാറ്റത്തിന്റെ പ്രധാന കാരണവും തടയുന്നതിന് ഫ്ലോസ്സിംഗ് അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുകയും, പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യുന്നതിലൂടെ ആയുര്‍വേദ പ്രകാരം വായ്നാറ്റത്തിന്റെ കാരണങ്ങളില്‍ ഒന്നായ മലബന്ധം തടയാം.. വായിലൂടെ ശ്വസിക്കുന്നത് ഒഴിവാക്കുക, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ ഒഴിവാക്കുക.
*ഡോ.മഹേഷ്, അലിഗറിലെ ജീവന്‍ ജ്യോതി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലെ പ്രൊഫസറും ദ്രവ്യഗുണ വകുപ്പിന്റെ HODയും ആണ്