നഗരങ്ങളിലെ തിരക്കുകൾ കുറഞ്ഞു തുടങ്ങിയിരിക്കുന്നു. നഗരത്തിലെ ഒരു ഫ്ലാറ്റിൽ കൂട്ടുകാരി മാനസിയോടൊപ്പം

ജീവനം – രചന: ശാരിലി ദേവൻ നഗരങ്ങളിലെ തിരക്കുകൾ കുറഞ്ഞു തുടങ്ങിയിരിക്കുന്നു. നഗരത്തിലെ ഒരു ഫ്ലാറ്റിൽ കൂട്ടുകാരി മാനസിയോടൊപ്പം താമസിക്കുകയായിരുന്നു ശ്രീബാല. മാനസി നാട്ടിലേക്കു പോയപ്പോൾ ഇപ്പോൾ തനിച്ചാണ്. ഒന്നു മിണ്ടി പറയാൻ പോലും ആരുമില്ലാതെ ഒരു ഏകാന്തത മനസ്സിലും ഫ്ലാറ്റിലും. ശ്രീബാല തൻ്റെ ഉടുപ്പുമാറ്റി അഴയിൽ കിടന്നചുവന്ന […]

എന്തോന്നാടെ ഇത് നീ പെണ്ണിനെയാ കാണാൻ വന്നേ അതോ പെണ്ണിന്റെ അമ്മയയോ…തനിത്തങ്കമാണ് പത്തരമാറ്റ് പൊന്നാണ്

പരിണയം – രചന: ശാരിലി ദേവൻ എന്തോന്നാടെ ഇത് നീ പെണ്ണിനെയാ കാണാൻ വന്നേ അതോ പെണ്ണിന്റെ അമ്മയയോ…തനിത്തങ്കമാണ് പത്തരമാറ്റ് പൊന്നാണ് ചെറിയ കുട്ടിയാണ് എന്തൊക്കയായിരുന്നു. ആ തള്ള നിന്നെ ശരിക്കും പറ്റിച്ചൂ ട്ടാ… കൂട്ടുകാരൻ്റെ കൂടെ പെണ്ണുകാണാൻ വന്നതിൻ്റെ രോഷപ്രകടനം അവൻ അവരുടെ വീടിൻ്റെ മുന്നിൽ നിന്നു […]

സുഹൃത്തുക്കളുടേയും, ബന്ധുജനങ്ങളേയും സാക്ഷി നിറുത്തി നിർമ്മൽ കീർത്തനയുടെ കഴുത്തിൽ താലിചാർത്തി

വിവാഹം – രചന: ശാരിലി ദേവൻ സുഹൃത്തുക്കളുടേയും, ബന്ധുജനങ്ങളേയും സാക്ഷി നിറുത്തി നിർമ്മൽ കീർത്തനയുടെ കഴുത്തിൽ താലിചാർത്തി. കൈകൾ അല്പം വിറച്ചുവെങ്കിലും അവളുടെ പിൻകഴുത്തിലേക്ക് ഒലിച്ചിറങ്ങിയ വിയർപ്പുതുള്ളിയിൽ വിരലുകൾ സ്പർശിച്ചപ്പോൾ തൻ്റെ ശരീരമാസകലം ഇളകിമറിച്ച കുളിരിന് വിറയിലിനെ നിഷ്പ്രയാസം ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്ന് അപ്പോഴാണ് അവനു മനസ്സിലായത്. ക്യാമറ തിരക്കുകളെല്ലാം […]

സ്ത്രീകൾ എല്ലാം തികഞ്ഞവരല്ല . സ്ത്രീകളെ കുറിച്ച് സ്തുതി പാടുന്ന സമൂഹത്തിലെ പലസ്ത്രീരത്നങ്ങളും

സ്ത്രീകൾ എല്ലാം തികഞ്ഞവരല്ല . (രചന: ശാരിലി ദേവൻ) സ്ത്രീകളെ കുറിച്ച് സ്തുതി പാടുന്ന സമൂഹത്തിലെ പലസ്ത്രീരത്നങ്ങളും വല്ലപ്പോഴും പുരുഷൻമാരുടെ ഭാഗത്തു നിന്നും ചിന്തിക്കണം. പുരുഷൻമാരെ കുറിച്ച് അറിയണമെങ്കിൽ അവരുടെ സ്നേഹം തിരിച്ചറിയണം. ലോകത്ത് എല്ലാ സ്ത്രീകളും സമർത്ഥകളല്ല.. അതുപോലെ എല്ലാ പുരുഷൻമാരും നല്ലവരുമല്ല … ചിലരെങ്കിലും നല്ലവരുണ്ടാകും […]

അമ്മയ്ക്ക് ഇന്നെങ്കിലുമൊന്ന് പോകാതിരുന്നു കൂടേ..ഇളയ മകൻ വിഷ്ണു ശബ്ദമുയർത്തിയാണ് അത് പറഞ്ഞത്

ദർപ്പണം – രചന: ശാരിലി ദേവൻ അമ്മയ്ക്ക് ഇന്നെങ്കിലുമൊന്ന് പോകാതിരുന്നു കൂടേ..ഇളയ മകൻ വിഷ്ണു ശബ്ദമുയർത്തിയാണ് അത് പറഞ്ഞത് അകത്തെ മുറിയിൽ കണ്ണാടിയിൽ നോക്കി താടിയിലെ വെളുത്ത മുടികൾ വെട്ടിക്കളഞ്ഞു കൊണ്ടിരുന്ന പ്രഭാകരനും അത് കേട്ടിരുന്നു.. അടുക്കളയിൽ പരിപ്പു കുത്തി കാച്ചുവാൻ തയ്യാറെടുക്കുന്ന ലീലയും അതുകേട്ടിരുന്നു.. അല്പനേരത്തേക്ക് നിശബ്ദത […]

പതിവില്ലാതെ നേരത്തെകയറിച്ചെന്ന എന്നെ അവളൊന്നു അത്ഭുതത്തോടെ

പതിവില്ലാതെ നേരത്തെകയറിച്ചെന്ന എന്നെ അവളൊന്നു അത്ഭുതത്തോടെ നോക്കുന്നത് ഞാൻ ഒന്നു ചിരിക്കാൻ ശ്രമിച്ചു. മ ദ്യത്തിന്റെ മണമില്ലാതെ എന്നെ കണ്ടിട്ടാവണം.കളിയാക്കാനാണോ അതോ. ഡേറ്റ് മാറിപ്പോയോ എന്നു അറിയാനാണെന്നു തോന്നണു. മോളെ ഇന്നു ഒന്നാം തിയ്യതിയാണോ എന്നു മോളോട് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. സാധാരണ ചെല്ലുമ്പോൾ എല്ലാവരും കിടന്നിട്ടുണ്ടാകും. ഡെയിനിങ് ടേബിളിൽ […]

ഇനി ഞങ്ങളു തീരുമാനിക്കും. മറുത്തൊന്നും പറയണ്ട കൊല്ലം കുറച്ചായി സ്നേഹിച്ച

സ്നേഹപൂർവ്വം, ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ഇനി ഞങ്ങളു തീരുമാനിക്കും. മറുത്തൊന്നും പറയണ്ട കൊല്ലം കുറച്ചായി സ്നേഹിച്ച പെണ്ണിനെ ഓർത്തുള്ള നിന്റെ ഈ നടപ്പ്. അവൾക്ക് രണ്ടു കുട്ടികളായി. ഇനിയും ആ പറ്റിച്ചു പോയവളെയും ഓർത്തു നടക്കാനാണ് ഭാവമെങ്കിൽ ഞങ്ങളെ അങ്ങ് മറന്നേക്ക്. ഞങ്ങളുടെ ഇഷ്ടത്തിന് ഒരു കുട്ടിയെ കണ്ടുവെച്ചിട്ടുണ്ട്. […]

മാഷേ ഒരു കഥയെഴുതുവോ? മനസൊന്നു തണുക്കണം. ഇത്തിരി വാത്സല്യം വേണം ആ… നോക്കാം മാഷേ

(രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ) മാഷേ ഒരു കഥയെഴുതുവോ? മനസൊന്നു തണുക്കണം. ഇത്തിരി വാത്സല്യം വേണം. ആ… നോക്കാം മാഷേ. നോക്കാം എന്നുപറഞ്ഞാൽ ചെയ്യണം. അതൊരു പ്രതീക്ഷയല്ലേ? നമ്മളു പറ്റില്ല എന്നൊരു വാക്ക് പറയും വരെ കാത്തിരിക്കാനുള്ള ഒരു പ്രതീക്ഷ. ടേബിൾ ലാംപ് ഓൺ ചെയ്തു. തുറന്നിട്ട ജനാവാതിലിലൂടെ […]

ചേട്ടനെ കാണാൻ ദേ ഒരു ചേച്ചി വന്നിരിക്കുന്നു.പാടത്തെ പണി കഴിഞ്ഞു വന്നു ട്രാക്ടർ കഴുകുമ്പോഴാണ് അപ്പു

(രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ) ചേട്ടനെ കാണാൻ ദേ ഒരു ചേച്ചി വന്നിരിക്കുന്നു. പാടത്തെ പണി കഴിഞ്ഞു വന്നു ട്രാക്ടർ കഴുകുമ്പോഴാണ് അപ്പു വന്നു പറഞ്ഞത്. ചേച്ചിയോ? ഏത് ചേച്ചി? അതറിയില്ലെന്ന് പറഞ്ഞു അവൻ ഓടി. മോട്ടോർ ഓഫ്‌ ആക്കി കാലും മുഖവും കഴുകി ഉടുത്തിരുന്ന മുണ്ടുകൊണ്ട് മുഖം […]

രാവിലെ ഹാജർ വിളിക്കുന്നതിനു ഇടയിലാണ് സതീശൻ പറഞ്ഞത് നമ്മുടെ ഗീത ടീച്ചർ പോവാണെന്നു

(രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ) രാവിലെ ഹാജർ വിളിക്കുന്നതിനു ഇടയിലാണ് സതീശൻ പറഞ്ഞത്. നമ്മുടെ ഗീത ടീച്ചർ പോവാണെന്നു.കേട്ടപ്പോൾ വിഷമം തോന്നി. സതീശന് ഒരുപാട് വിഷമമൊന്നും തോന്നിയില്ല മുഖത്തു. കൂടാതെ ഇങ്ങനെ പറയുകയും ചെയ്തു എന്തായാലും മിട്ടായി കിട്ടുമല്ലോ വൈകുനേരം. എന്നും പറഞ്ഞു അവൻ സ്ലേറ്റ് എടുത്തു എന്തൊക്കെയോ […]